Wednesday December 19th, 2018 - 7:01:am
topbanner

മക്ക മസ്ജിദ് സ്‌ഫോടനം ; പ്രതികളെ വെറുതെ വിട്ട ജഡ്ജി രാജിവച്ചു

suji
മക്ക മസ്ജിദ് സ്‌ഫോടനം ; പ്രതികളെ വെറുതെ വിട്ട ജഡ്ജി രാജിവച്ചു

2007ലെ മക്കാ മസ്ജിദ് ബോംബ് സ്‌ഫോടന കേസിലെ മുഴുവന്‍ പ്രതികളേയും വെറുതെവിട്ട ജഡ്ജി വിധി പ്രഖ്യാപിച്ച് മിനിറ്റുകള്‍ക്കകം രാജിവച്ചു. ഹൈദരാബാദിലെ സ്‌പെഷ്യല്‍ എന്‍ഐഎ കോടതി ജഡ്ജി കെ രവീന്ദര്‍ റെഡ്ഡിയാണ് രാജിവച്ചത്. ആന്ധ്ര ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് രാജിക്കത്ത് കൈമാറിയത്. വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവയ്ക്കുന്നുവെന്നാണ് വിശദീകരണം.

മക്ക മസ്ജിദ് സ്‌ഫോടന കേസില്‍ സ്വാമി അസീമാനന്ദ ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. പ്രതികള്‌ക്കെതിരായ കുറ്റം തെളിയിക്കുന്നതില്‍ എന്‍ഐഎ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിധി. വിധി പ്രഖ്യാപനത്തിന് മിനിറ്റുകള്‍ക്കകം ജഡ്ജി രാജിവയ്ക്കുകയായിരുന്നു.

2007 മേയ് 18ന് ആണ് കേസിനാത്മക സ്‌ഫോടനം നടന്നത്. മക്കാ മസ്ജിദില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്‌ക്കെത്തുന്നവരെ ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനം. ഒമ്പതുപേര്‍ കൊല്ലപ്പെടുകയും 56 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ ആദ്യം ലോക്കല്‍ പോലീസും പിന്നീട് സിബിഐയും അന്വേഷിച്ച കേസ് 2011ല്‍ എന്‍ഐഎ ഏറ്റെടുത്തു. ഈ കേസില്‍ അഞ്ചുപേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇവരെയാണ് കോടതി വെറുതെവിട്ടിരിക്കുന്നത് .

Read more topics: judge,mecca verdict
English summary
judge quits post mecca verdict
topbanner

More News from this section

Subscribe by Email