Monday September 24th, 2018 - 11:06:pm
topbanner

കശ്മീരില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവെച്ച് കൊന്ന സംഭവം: കൊലയാളികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

Jikku Joseph
കശ്മീരില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവെച്ച് കൊന്ന സംഭവം: കൊലയാളികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

ശ്രീനഗര്‍: കശ്മീര്‍ ദിനപത്രമായ റൈസിങ് കശ്മീര്‍ പത്രത്തിന്റെ എഡിറ്റര്‍ ഷുജത് ബുഖാരിയെ കൊലപ്പെടുത്തിയവരുടേതെന്നു കരുതുന്ന ചിത്രങ്ങള്‍ ജമ്മു കശ്മീര്‍ പോലീസ് പുറത്തുവിട്ടു. ബൈക്കില്‍ സഞ്ചരിക്കുന്ന മൂന്നു പേരുടെ ദൃശ്യങ്ങളാണ് പോലീസിനു ലഭിച്ചിട്ടുള്ളത്. ഒരാള്‍ ഹെല്‍മറ്റ് ധരിച്ചിട്ടുണ്ട്. രണ്ടാമത്തെയാള്‍ മുഖം ഒളിപ്പിച്ചിരിക്കുമ്പോള്‍ മൂന്നാമത്തെയാളുടെ മുഖം കറുത്ത തുണി ഉപയോഗിച്ചു മറച്ചിരിക്കുന്നതായി കാണാന്‍ സാധിക്കും.



വ്യാഴാഴ്ച വൈകീട്ടോടെ അദ്ദേഹത്തിന്റെ ഓഫീസിന് പുറത്താണ് ദാരുണ സംഭവം ഉണ്ടായത്. ഷൂജതിനൊപ്പമുണ്ടായിരുന്ന രണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും വെടിയേറ്റിട്ടുണ്ട്. ഇവരുടെ നിലഗുരുതരമാണ്. ശ്രീനഗറിലെ പ്രസ്‌കോളനിയിലുള്ള ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് വെടിവെയ്പുണ്ടായത്.

തലയ്ക്കും അടിവയറിനുമാണ് ഷൂജതിന് വെടിയേറ്റത്. 2000-ത്തില്‍ ആക്രമണമുണ്ടായതിന് ശേഷം അദ്ദേഹത്തിന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകന്റെ കൊലയില്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും നടുക്കം രേഖപ്പെടുത്തി. പത്ത് വര്‍ഷത്തോളം ദ ഹിന്ദുവിന്റെയും ഫ്രണ്ട്‌ലൈന്‍ മാഗസിന്റെയും കറസ്‌പോണ്ടന്റായിരുന്നു ഷുജത്.

English summary
journalist shujaat bukhari killing: jammu and kashmir police releases pictures of suspected attackers
topbanner

More News from this section

Subscribe by Email