Thursday March 21st, 2019 - 10:10:pm
topbanner
topbanner

ജോൺസൺ ബേബി പൗഡറില്‍ ആസ്ബസ്റ്റോസ്; ക്യാന്‍സറിനിടയാക്കുമെന്ന് പഠനം

RA
ജോൺസൺ ബേബി പൗഡറില്‍ ആസ്ബസ്റ്റോസ്; ക്യാന്‍സറിനിടയാക്കുമെന്ന് പഠനം

ബേബി പൗഡറില്‍ ക്യാന്‍സറിന് കാരണമാകുന്ന ആസ്ബസ്റ്റോസിന്റെ സാന്നിധ്യമുണ്ടെന്ന വസ്തുത പ്രമുഖ നിര്‍മാതാക്കളായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വര്‍ഷങ്ങളോളം രഹസ്യമാക്കി വെച്ചെന്ന് റോയിട്ടേഴ്‌സിന്റെ പഠന റിപ്പോര്‍ട്ട്.റോയിട്ടേഴ്‌സാണ് ഈ വാർത്ത ആദ്യം പുറത്ത് വിട്ടത്.

1971 മുതല്‍ 2000 വരെയുള്ള കമ്ബനിയുടെ രഹസ്യരേഖകളും പഠന റിപ്പോര്‍ട്ടുകളും പരിശോധന ഫലങ്ങളും തെളിവുകളും വിലയിരുത്തിയശേഷമാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ബേബി പൗഡറിലാണ് ആസ്ബസ്റ്റോസ് സാന്നിധ്യം കൂടുതൽ കണ്ടെത്തിയത്. ഇക്കാര്യം ദശകങ്ങളായി കമ്പനി അറിഞ്ഞിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് വാർത്ത ഏജൻസി പുറത്ത് വിട്ടത്. 2017 സെപ്റ്റബറിൽ, ഒരു കേസിൽ സീൽ ചെയ്ത കവറിൽ കോടതി സമർപ്പിച്ച രേഖകളിൽ ഇക്കാര്യം പറയുന്നുണ്ടെന്ന് ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

വെള്ളിയാഴ്ച വ്യാപാരത്തിനിടയിൽ ജോൺസൻ ആൻഡ് ജോൺസന്റെ മൊത്തം ഓഹരി മൂല്യം 4500 കോടി ഡോളർ ഇടിഞ്ഞു. ഇത്തരം ഗുരുതരമായ ആരോപണം ഉയർന്ന സാഹചര്യത്തിൽ കമ്പനി നിരവധി കേസുകൾ നേരിടുകയാണ്.

Viral News

Read more topics: jonson babypowder ,cancer reson
English summary
jonson babypowder cancer reson
topbanner

More News from this section

Subscribe by Email