Sunday July 22nd, 2018 - 7:30:pm
topbanner
Breaking News

ജാര്‍ഖണ്ഡില്‍ സന്നദ്ധ പ്രവര്‍ത്തകരായ അഞ്ച് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ സ്‌കൂള്‍ മേധാവി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍

suji
ജാര്‍ഖണ്ഡില്‍ സന്നദ്ധ പ്രവര്‍ത്തകരായ അഞ്ച് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ സ്‌കൂള്‍ മേധാവി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍

റാഞ്ചി ; ജാര്‍ഖണ്ഡില്‍ സന്നദ്ധ പ്രവര്‍ത്തകരായ അഞ്ച് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ സ്‌കൂള്‍ മേധാവി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റിലായി. ജാര്‍ഖണ്ഡിലെ ഖുണ്ടി ജില്ലയിലാണ് സംഭവം. തിരിച്ചറിയല്‍ പരേഡില്‍ രണ്ട് പ്രതികളേയും പീഡനത്തിന് ഇരയായവര്‍ തിരിച്ചറിഞ്ഞതോടെയാണ് അറസ്റ്റുണ്ടായത്.

പീഡന വിവരം അറിഞ്ഞിട്ടും പോലീസില്‍ അറിയിക്കാതെ മറച്ചുവെച്ചതിന് സ്‌കൂള്‍ മേധാവിയായ ഫാ അല്‍ഫോണ്‍സോ അലൈനിനെയും അറസ്റ്റ് ചെയ്തത്. പിന്നീട് സ്വന്തം ജാമ്യത്തില്‍ ഇദ്ദേഹത്തെ വിട്ടയച്ചതെന്നും പോലീസ് മേധാവി അറിയിച്ചു.

കോടതിയില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നാലു പേര്‍ കൂടി പിടിയിലാകാനുണ്ടെന്നും അവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.

മനുഷ്യക്കടത്തിനെതിരെ തെരുവുനാടകം കളിച്ചുകൊണ്ടിരുന്ന ആശ കിരണ്‍ എന്ന സന്നദ്ധ സംഘടനയിലെ അഞ്ച് സ്ത്രീകളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് കോചങ് ബ്ലോക്കിലെ ആര്‍സി മിഷന്‍ സ്‌കൂളിന് സമീപം തെരുവുനാടകം കളിക്കുകയായിരുന്ന 11 പേരടങ്ങുന്ന സംഘത്തെയാണ് ആയുധ ധാരികല്‍ ആക്രമിച്ചത് .

English summary
jharkhand gang rape case missionary school head among 3 arrested
topbanner

More News from this section

Subscribe by Email