Friday December 14th, 2018 - 8:45:am
topbanner

സ്ത്രീയുടെ വയറ്റില്‍ ലക്ഷങ്ങള്‍ വില വരുന്ന ആഭരണങ്ങള്‍ ; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

suji
സ്ത്രീയുടെ വയറ്റില്‍ ലക്ഷങ്ങള്‍ വില വരുന്ന ആഭരണങ്ങള്‍ ; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയുടെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത് ലക്ഷങ്ങളുടെ വിലയുള്ള ആഭരണങ്ങള്‍. കൂടാതെ ആണി ഉള്‍പ്പെടെയുള്ള ഇരുമ്പില്‍ നിര്‍മ്മിച്ച വസ്തുക്കളും സ്ത്രീയുടെ വയറ്റില്‍ നിന്ന് കണ്ടെത്തി.

താലിമാല, സ്വര്‍ണത്തിലും മറ്റും പണിത വളകള്‍, മോതിരങ്ങള്‍ എന്നിവ ഉള്‍പ്പെടെ ആഭരണങ്ങളാണ് പുറത്തെടുത്തത്. ഇരുമ്പാണി, നട്ടുകളും ബോള്‍ട്ടുകളും സേഫ്റ്റി പിന്നുകള്‍ എന്നിവയും പുറത്തെടുത്തു. ഒന്നര കിലോ അധികം തൂക്കം വരുന്ന വസ്തുക്കളാണ് ശസ്ത്രക്രിയയിലൂടെ നീക്കിയത്. അക്യുഫാജിയ എന്ന രോഗാവസ്ഥ മൂലമാണ് ഇവര്‍ ലോഹങ്ങള്‍ വിഴുങ്ങിയത്. രണ്ട് മണിക്കൂറില്‍ അധികം നീണ്ടുനിന്ന ശസ്ത്രക്രിയ നടന്നത്. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് ഇതു കണ്ടെത്തിയത്. ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

40 വയസ്സു പ്രായമുള്ള സ്ത്രീ മഹാരാഷ്ട്ര സ്വദേശിയാണെന്നാണ് പറയുന്നത്. ബന്ധുക്കള്‍ക്ക് വേണ്ടി അന്വേഷണം നടക്കുകയാണ് .

Read more topics: jewellery , mentally ill, stomach
English summary
jewellery nails removed from mentally ill womans stomach
topbanner

More News from this section

Subscribe by Email