Thursday October 18th, 2018 - 12:06:am
topbanner
Breaking News

രാജ്യത്തിന് വേണ്ടി വീരമൃത്യുവരിച്ച സൈനീകന്റെ ഭാര്യയും സൈന്യത്തിലേക്ക്

suji
രാജ്യത്തിന് വേണ്ടി വീരമൃത്യുവരിച്ച സൈനീകന്റെ ഭാര്യയും സൈന്യത്തിലേക്ക്

രാജ്യത്തിനായി വീരമ്യത്യു വരിച്ച സോനീകന്‍ രവീന്ദര്‍ സംബ്യാലിന്റെ ഭാര്യ നീരു സാംബാലും സൈന്യത്തിലേക്ക്. 2015 ലാണ് രവീന്ദര്‍ വീരമൃത്യു വരിക്കുന്നത്. മരണത്തില്‍ ആദ്യമൊന്ന് തളര്‍ന്നെങ്കിലും പിന്നീട് രാജ്യത്തിനായി പോരാടാന്‍ തീരുമാനിച്ചു. സൈന്യത്തിന്റെ ലഫ്‌നന്റ് പദവിയിലാണ് സേവനം ആരംഭിച്ചത്.

2013 ലാണ് ഞാനും രവീന്ദറും തമ്മിലുള്ള വിവാഹം നടക്കുന്നത്. സൈന്യത്തില്‍ ഇന്‍ഫന്ററി വിഭാഗത്തിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. മരണം സംഭവിച്ചപ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ ഏറെ പ്രയാസമായിരുന്നു. നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ മകളാണ് ഊര്‍ജ്ജമായത്. എനിയ്ക്ക് അച്ഛന്റെയും അമ്മയുടേയും ചുമതലകള്‍ നിര്‍വഹിക്കേണ്ടതുണ്ട്. ഇതാണ് 49 ആഴ്ചകള്‍ നീണ്ട പരിശീലനം പൂര്‍ത്തിയാക്കാന്‍ പ്രചോദനമായത്., നീരു വ്യക്തമാക്കി.

മകളുടെ നേട്ടത്തില്‍ അഭിമാനമുണ്ടെന്ന് പിതാവ് ദര്‍ശന്‍ സിംഗ് സ്ലാതിയ പ്രതികരിച്ചു. കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണയോടെയാണ് ഇവര്‍ സൈന്യത്തില്‍ ചേര്‍ന്നത് .

Read more topics: jawan , wife, military
English summary
jawan who died for indias wife join in military
topbanner

More News from this section

Subscribe by Email