Saturday November 17th, 2018 - 9:16:pm
topbanner

വിവാഹവാ​ഗ്ദാനം നൽകി ബി​എ​സ്എ​ഫ് ജ​വാ​ൻ പീ​ഡിപ്പിച്ച യു​വ​തി ജീ​വ​നൊ​ടു​ക്കി

rajani v
വിവാഹവാ​ഗ്ദാനം നൽകി ബി​എ​സ്എ​ഫ് ജ​വാ​ൻ പീ​ഡിപ്പിച്ച യു​വ​തി ജീ​വ​നൊ​ടു​ക്കി

മു​സ​ഫ​ർ​ന​ഗ​ർ: വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി ബി​എ​സ്എ​ഫ് ജ​വാ​ൻ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ യു​വ​തി ജീ​വ​നൊ​ടു​ക്കി. ജവാൻ യുവതിയെ പീഡിപ്പിച്ച ദൃശ്യങ്ങൾ ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് ​ഗത്യന്തരമില്ലാതെ യുവതി ജീവനൊടുക്കിയതെന്ന് യുവതിയുടെ അച്ഛൻ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​സ​ഫ​ർ​ന​ഗ​റി​ലാ​ണു സം​ഭ​വം അരങ്ങേറിയത്.

ജ​വാ​ൻ വ​ഞ്ചി​ച്ച​തി​നെ തു​ട​ർ​ന്ന് ഈ ​മാ​സം ആ​റി​ന് വി​ഷം ക​ഴി​ച്ച യു​വ​തി വെ​ള്ളി​യാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ വച്ച് ​മരി​ക്കു​ക​യാ​യി​രു​ന്നു.ഇതേതുടർന്നാണ് യുവതിയുടെ അച്ഛൻ പരാതിയുടെമായി പോലീസിനെ സമീപിച്ചത്. യുവതുടെ അച്ഛൻ നൽകിയ പരാതിയിൽ ജവാന്റെ ഭീഷണിയിലാണ് തന്റെ മകൾ ആത്മഹത്യ ചെയ്തതെന്നും പറയുന്നു.

ജ​വാ​ൻ യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്യുകയും ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പി​താ​വ് പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു.വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി​യാ​യി​രു​ന്നു പീ​ഡ​ന​മെ​ന്നും ഇ​ത് പ​റ​ഞ്ഞ് ജ​വാ​ൻ യു​വ​തി​യെ തു​ട​ർ​ച്ച​യാ​യി പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യും പ​രാ​തി​യി​ൽ ആ​രോ​പ​ണ​മു​ണ്ട്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ട്വാ​ലി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read more topics: jawan, rape case, musafer, nagar
English summary
jawan rape case musafer nagar
topbanner

More News from this section

Subscribe by Email