Monday September 24th, 2018 - 1:16:pm
topbanner

പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയെ ഒഴിവാക്കാന്‍ സുഹൃത്തുക്കളെക്കൊണ്ട് ബലാത്സംഗം ചെയ്യിച്ചു

NewsDesk
പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയെ ഒഴിവാക്കാന്‍ സുഹൃത്തുക്കളെക്കൊണ്ട് ബലാത്സംഗം ചെയ്യിച്ചു

ജലന്ദര്‍: വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയെ ഒഴിവാക്കാന്‍ സുഹൃത്തുക്കളെക്കൊണ്ട് ബലാത്സംഗം ചെയ്യിച്ച സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. പെണ്‍കുട്ടിയുടെ ദീര്‍ഘകാല സുഹൃത്തും സഹപാഠിയുമായ ഹര്‍പ്രീത് സിങ് ഹാപ്പി, ബിന്ദു, രവി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ജലന്ദറിലെ തല്‍വാന്‍ ഗ്രാമത്തിലാണ് സംഭവം. കോളേജ് സഹപാഠിയായ ഹര്‍പ്രീതുമായി പെണ്‍കുട്ടിക്ക് ദീര്‍ഘകാലത്തെ പ്രണയമുണ്ട്. ഇരുവരും
വിവാഹിതരാവാനും തീരുമാനിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ ഒഴിവാക്കാന്‍ യുവാവ് ഗൂഢാലോചന നടത്തി.

ഇതിന്റെ ഭാഗമായി രാത്രി 10.30ന് വീടിന് പുറത്ത് വരണമെന്ന് പറഞ്ഞ് ഹര്‍പ്രീത് പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചു. ഇരുവരും ബൈക്കില്‍ പോകവെ അച്ഛനെയും അമ്മയെയും കൊണ്ടു വരുമെന്ന് പറഞ്ഞ് സമീപത്തെ ചന്തയില്‍ പെണ്‍കുട്ടിയെ ഇറക്കി ഹര്‍പ്രീത് കടന്നു കളയുകയായിരുന്നു.

ഹര്‍പ്രീതിന്റെ സുഹൃത്തുക്കളായ രവിയും ബിന്ദുവും ചന്തയില്‍ വെച്ച് ഹര്‍പ്രീത് പറഞ്ഞ് വന്നതാണെന്ന് ആദ്യം പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ചു. ഹര്‍പ്രീതിന്റെ വീട്ടിലാക്കമെന്ന് പറഞ്ഞ് പെണ്‍കുട്ടിയുമായി പോയ ഇവര്‍ ആളൊഴിഞ്ഞ പാടത്തെ മുറിയില്‍ വെച്ച് ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

പെണ്‍കുട്ടിയെ ആളൊഴിഞ്ഞ മറ്റൊരു വീട്ടിലേക്ക് കൊണ്ടു പോയി വീണ്ടും ബലാത്സംഗം ചെയ്തെന്നും പെണ്‍കുട്ടി പറയുന്നു. വൈദ്യ പരിശോധനയില്‍ ബലാത്സംഗം നടന്നതായി തെളിഞ്ഞിട്ടുണ്ട്. കൂട്ടബലാത്സംഗം, ഗൂഢാലോചന, വഞ്ചന എന്നിവ ചുമത്തിയാണ് ഹര്‍പ്രീത് സിങിനെതിരെ പോലീസ് കേസെടുത്തത്.

 

English summary
Jalandhar cops arrest college student who got girlfriend raped to avoid marriage
topbanner

More News from this section

Subscribe by Email