Wednesday November 14th, 2018 - 3:00:pm
topbanner

ഇന്ധനത്തിന്റെ നികുതിയെ കുറ്റം പറയാതെ ജനങ്ങള്‍ സത്യസന്ധമായി ടാക്‌സ് അടയ്ക്കണം; എക്‌സൈസ് നികുതി കുറയ്ക്കില്ലെന്ന് സൂചന നല്‍കി അരുണ്‍ ജെറ്റ്‌ലി

suji
ഇന്ധനത്തിന്റെ നികുതിയെ കുറ്റം പറയാതെ ജനങ്ങള്‍ സത്യസന്ധമായി ടാക്‌സ് അടയ്ക്കണം; എക്‌സൈസ് നികുതി കുറയ്ക്കില്ലെന്ന് സൂചന നല്‍കി അരുണ്‍ ജെറ്റ്‌ലി

ദില്ലി: നികുതി അടയ്ക്കാനുള്ള ഉത്തരവാദിത്വം ജനങ്ങള്‍ കൃത്യമായി നിര്‍വ്വഹിക്കണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെറ്റ്‌ലി. എണ്ണയില്‍ നിന്നുമുള്ള വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇത് മാത്രമാണ് മാര്‍ഗ്ഗം. നിലവില്‍ പെട്രോള്‍, ഡീസല്‍ എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കുന്നത് പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ജെറ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

ശമ്പളം വാങ്ങുന്നവര്‍ കൃത്യമായി ടാക്‌സ് നല്‍കുമ്പോള്‍ മറ്റ് പല വിഭാഗങ്ങളുടെയും ടാക്‌സ് അടയ്ക്കല്‍ രീതി മെച്ചപ്പെടേണ്ടതുണ്ട്. ടാക്‌സ് അടിസ്ഥാനമാക്കിയുള്ള രാജ്യമായി ഇന്ത്യ മാറാത്തതിനും കാരണം ഇതാണ്. മറ്റ് രീതിയിലുള്ള വരുമാനം വര്‍ദ്ധിച്ചാല്‍ മാത്രമെ എണ്ണയില്‍ നിന്നുമുള്ള നികുതി വരുമാനം കുറയ്ക്കാന്‍ സാധിക്കൂ, ജെറ്റ്‌ലി വ്യക്തമാക്കി.

എണ്ണവില വര്‍ദ്ധിക്കുമ്പോള്‍ കേന്ദ്രത്തോടൊപ്പം സംസ്ഥാന സര്‍ക്കാരുകളും ഉയര്‍ന്ന വരുമാനം നേടുന്നുണ്ട്. 25 രൂപയെങ്കിലും ടാക്‌സ് കുറയ്ക്കാമെന്ന മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ അഭിപ്രായം വെറും കെണിയാണ്. അത്തരം പണികള്‍ക്കൊന്നും അദ്ദേഹം മെനക്കെട്ടിട്ടുമില്ലെന്ന് ജെറ്റ്‌ലി ചൂണ്ടിക്കാണിച്ചു. യുപിഎ ബാക്കിവെച്ച കടക്കെണിയിലേക്കാണ് അത് നയിക്കുക.

 

Read more topics: jaitley , citizens , pay taxes
English summary
jaitley hints at no cut in excise on oil asks citizens to pay taxes honestly
topbanner

More News from this section

Subscribe by Email