topbanner
Wednesday April 26th, 2017 - 5:35:am
topbanner

കുടുംബത്തോടെ ദീപാവലി ആഘോഷിക്കാന്‍ ജയില്‍ പുള്ളികള്‍ക്ക് പരോള്‍

rajani
കുടുംബത്തോടെ ദീപാവലി ആഘോഷിക്കാന്‍ ജയില്‍ പുള്ളികള്‍ക്ക് പരോള്‍

കോയമ്പത്തൂര്‍:  ദീപാവലി കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍  കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലെ 80 തടവുകാര്‍ക്ക് പരോള്‍. ദീപാവലി ദിനത്തോടനുബന്ധിച്ച് പരോള്‍ അനുവദിച്ച തടവുകാരോട് മൂന്നു ദിവസത്തിനകം തിരിച്ചെത്താനാണ് ജയില്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജീവപര്യന്തം ശിക്ഷവിധിച്ച നിരവധി തടവുകാരാണ് ജയില്‍ അധികൃതരെ സമീപിച്ചത്. ഇതില്‍ 80 പേര്‍ക്കാണ് രണ്ടുദിവസങ്ങളിലായി അധികൃതര്‍ പരോള്‍ അനുവദിച്ചത്.

 വ്യാഴാഴ്ച 16 പേരെയും വെള്ളിയാഴ്ച 64 പേരെയുമാണ് പുറത്തുവിട്ടത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി തിരിച്ചെത്താനാണ് ഇവര്‍ക്കുള്ള നിര്‍ദ്ദേശം. കോടതി ശിക്ഷവിധിച്ച 650 കുറ്റക്കാരടക്കം 1500 തടവുകാരാണ് കോയമ്ബത്തൂര്‍ സെന്‍ട്രല്‍ ജയിലിലുള്ളത്.

കലാഭവന്‍ മണിയെ കൊന്നത് 3 മാസത്തെ ഗൂഡാലോചനയ്ക്ക് ശേഷം: വെളിപ്പെടുത്തലുമായി സഹോദരന്‍

ജീവനാംശം ആവശ്യപ്പെട്ട് രംഭ ചെന്നൈ കോടതിയില്‍

 

English summary
jail parol deepavali festival celebration
topbanner topbanner

More News from this section

Subscribe by Email