Sunday December 16th, 2018 - 11:32:am
topbanner

സിഖ് മത കേന്ദ്രത്തിന് നേരെ നടന്നത് ഭീകരാക്രമണം തന്നെയെന്ന് പഞ്ചാബ് മുഖ്യമന്ത്രി

suji
സിഖ് മത കേന്ദ്രത്തിന് നേരെ നടന്നത് ഭീകരാക്രമണം തന്നെയെന്ന് പഞ്ചാബ് മുഖ്യമന്ത്രി

അമൃത്സറിലെ സിഖ് മത കേന്ദ്രത്തിന് നേരെ നടന്നത് ഭീകരാക്രമണം തന്നെയെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.ഞായറാഴ്ചയാണ് സിഖ് മത കേന്ദ്രത്തിനെതിരെ ഗ്രനേഡ് ആക്രമണമുണ്ടായത്. സംഭവത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിച്ചു.

ഭീകരാക്രമണമെന്നതിന് വ്യക്തമായ തെളിവുണ്ട്. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഉടന്‍ പിടിയിലാകുമെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു. ഗുരുനാനാക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരേയും മുഖ്യമന്ത്രി സന്ദര്‍ശിച്ചു.

മൂന്നു പേര്‍ കൊല്ലപ്പെടുകയും 20 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണം നടത്തിയവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് മുഖ്യമന്ത്രി 50 ലക്ഷം ഇനാം പ്രഖ്യാപിച്ചു. മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു .

English summary
it was a terror attack says amareender singh
topbanner

More News from this section

Subscribe by Email