Saturday April 20th, 2019 - 6:05:am
topbanner
topbanner

വിമാനം വൈകിച്ചത് രാഷ്ട്രപതിയ്ക്ക് വേണ്ടി ; ചീത്ത കേട്ടത് കണ്ണന്താനത്തിന് ; യുവതി ക്ഷോഭിച്ചത് സത്യമറിയാതെ

suji
വിമാനം വൈകിച്ചത് രാഷ്ട്രപതിയ്ക്ക് വേണ്ടി ; ചീത്ത കേട്ടത് കണ്ണന്താനത്തിന് ; യുവതി ക്ഷോഭിച്ചത് സത്യമറിയാതെ

താന്‍ കാരണമാണ് വിമാനം വൈകിയതെന്ന് തെറ്റിദ്ധരിച്ച് വനിതാ ഡോക്ടര്‍ കയര്‍ത്തു സംസാരിച്ചതില്‍ പരിഭവമില്ലെന്ന് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.പ്രധാനമന്ത്രിയ്ക്കും രാഷ്ട്രപതിയ്ക്കുമൊഴികേ ഒരു മന്ത്രിയ്ക്കും വിമാനത്താവളത്തില്‍ പ്രത്യേക കീഴ്വഴക്കമില്ല.വിമാനത്താവളത്തില്‍ യുവതി കാര്യമറിയാതെയാണ് ക്ഷോഭിച്ചതെന്നും വിവാദമാക്കേണ്ടെന്നും മന്ത്രി വ്യക്തമാക്കി.                                                                                                                                                                          
മറ്റു ചിലരും തന്നോട് ക്ഷോഭിച്ചിരുന്നു.രാഷ്ട്രപതി വരുന്നതിനാലാണ് വൈകിച്ചതെന്ന് അവരോട് പറഞ്ഞിരുന്നു.നേരത്തെ തെറ്റിദ്ധാരണ കൊണ്ടാണ് യുവതി കണ്ണന്താനത്തോട് കയര്‍ത്തതെന്ന് വിമാനത്താവള അധികൃതരും അറിയിച്ചിരുന്നു.രാഷ്ട്രപതിയുടെ യാത്രയ്ക്കായിട്ടാണ് മൂന്നു വിമാനങ്ങള്‍ വൈകിപ്പിച്ചത്.രണ്ടു മണിക്കൂറോളം വൈകി.ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളൊന്നും വഴി തിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തില്ലെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു.                                                                                                                                                              
മണിപ്പൂരിലെ ഇംഫാല്‍ വിമാനത്താവളത്തിലാണ് വിവാദ സംഭവം നടന്നത് .വനിതാ ഡോക്ടറാണ് എംപിയോട് കയര്‍ത്തത് .

Read more topics: kannanthanam,flight, delay
English summary
it was a mis understaning of Doctor who vents ire on kannanthanam
topbanner

More News from this section

Subscribe by Email