Saturday April 21st, 2018 - 9:31:am
topbanner

സീല്‍ പൊട്ടിക്കാത്ത പുതിയ നോട്ടുകള്‍ ഹോം ഡെലിവറിയായി എത്തി; അന്വേഷണം തുടങ്ങി

NewsDesk
സീല്‍ പൊട്ടിക്കാത്ത പുതിയ നോട്ടുകള്‍ ഹോം ഡെലിവറിയായി എത്തി; അന്വേഷണം തുടങ്ങി

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനു ശേഷം പുതിയ നോട്ടുകള്‍ വ്യാപകമായ തോതില്‍ പ്രചരിച്ച സംഭവത്തില്‍ ആദായനികുതി വകുപ്പും രഹസ്യാന്വേഷണ
വിഭാഗവും അന്വേഷണം ആരംഭിച്ചു.

സര്‍ക്കാര്‍ പ്രസ്സുകളില്‍നിന്നും റിസര്‍വ്വ് ബാങ്കില്‍നിന്നുമുള്ള പുതിയ നോട്ടുകള്‍ ഇവിടങ്ങളില്‍ നിന്നുളള സീലുകള്‍ പൊട്ടിക്കാതെ 'ഹോം ഡലിവറി'യായി എത്തിച്ചുകൊടുക്കുന്നതിന് ആസൂത്രിതമായി പ്രവര്‍ത്തിക്കുന്ന സംഘത്തെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണിത്.

നോട്ട് പിന്‍വലിക്കല്‍ നടപടിക്ക് ഏതാനും ദിവസങ്ങള്‍ക്കു ശേഷം കോടിക്കണക്കിന് രൂപയാണ് ആദായ നികുതി പിടിച്ചെടുത്തത്. ഇതുസംബന്ധിച്ച് പിടിയിലായവര്‍ നല്‍കിയ സൂചനപ്രകാരമാണ് അന്വേഷണം.

നോട്ടുകള്‍ അച്ചടിക്കുന്ന പ്രസ്സുകളില്‍നിന്നോ റിസര്‍വ്വ് ബാങ്ക് ഓഫീസില്‍ നിന്നോ ഇത് കടത്തിയതാകാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍പങ്കുണ്ടോ എന്നും അന്വേഷിക്കും. റിസര്‍വ്വ് ബാങ്കില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ പ്രതീക്ഷിക്കുകയാണെന്നും ഉദ്യോഗസ്ഥരിലൊരാള്‍ പറഞ്ഞു.

 

Read more topics: Dept, probe, currency, note
English summary
I-T Dept probes about new currency notes

More News from this section

Subscribe by Email