Thursday November 15th, 2018 - 1:16:am
topbanner

ഈ സുന്ദരി പോലീസുകാരി ഒന്ന് അറസ്റ്റ് ചെയ്‌തെങ്കില്‍...

suji
ഈ സുന്ദരി പോലീസുകാരി ഒന്ന് അറസ്റ്റ് ചെയ്‌തെങ്കില്‍...

സൗന്ദര്യമുള്ള പോലീസുകാരിയെ കണ്ടപ്പോള്‍ എന്തെങ്കിലും കുറ്റം ചെയ്ത് അറസ്റ്റ് വരിച്ചാലോയെന്നാണ് ചില ആണുങ്ങള്‍ ആഗ്രഹിച്ച് പോയത്. പഞ്ചാബിലെ പോലീസ് ഉദ്യോഗസ്ഥയെന്ന പേരിലാണ് ഒരു യുവതി യൂണിഫോമില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതോടെയാണ് അറസ്റ്റ് ചെയ്താല്‍ നിന്നുകൊടുക്കാമെന്ന് സോഷ്യല്‍ മീഡിയയിലെ ചില ആണുങ്ങള്‍ പറഞ്ഞു തുടങ്ങിയത്.

ഹര്‍ലീന്‍ മാന്‍ എന്നാണ് ഉദ്യോഗസ്ഥയുടെ പേരെന്നും മറ്റും ചേര്‍ത്തായിരുന്നു പ്രചരണങ്ങള്‍. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ബോളിവുഡ് താരം കൈനാത്ത് അറോറയായിരുന്നു പ്രസ്തുത ചിത്രത്തിലെ പോലീസ്. പുതിയ ചിത്രമായ ജഗ്ഗാ ജിജുണ്ടയിലെ വേഷമാണിതെന്നും, താന്‍ പോലീസ് ഉദ്യോഗസ്ഥയല്ലെന്നും താരം വിശദീകരണവുമായി രംഗത്തെത്തിയതോടെയാണ് അറസ്റ്റ് ചെയ്യണമെന്ന് ആഗ്രഹിച്ചവരുടെ സ്വപ്നങ്ങള്‍ തകര്‍ന്നത്.

ഹര്‍ലീന്‍ മാന്‍ എന്നത് ഈ സിനിമയിലെ കഥാപാത്രത്തിന്റെ പേരാണെന്നും അറോറ വിശദീകരിച്ചു.

 

Read more topics: police,beauty
English summary
is this beauty a real police women
topbanner

More News from this section

Subscribe by Email