Friday September 21st, 2018 - 12:04:am
topbanner
Breaking News

ഭര്‍ത്താവിന്റെ പ്രകൃതിവിരുദ്ധ ലൈംഗികത; പരാതിയുമായി യുവതി കോടതിയില്‍

NewsDesk
ഭര്‍ത്താവിന്റെ പ്രകൃതിവിരുദ്ധ ലൈംഗികത; പരാതിയുമായി യുവതി കോടതിയില്‍

അഹമ്മദാബാദ്: ഭര്‍ത്താവ് പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്ക് നിര്‍ബ്ബന്ധിക്കുന്നതായി കാണിച്ച് യുവതി ഗുജറാത്ത് ഹൈക്കോടതിയില്‍ പരാതി നല്‍കി. ഭര്‍ത്താവിനെതിരെ ബലാത്സംഗത്തിന് കേസെടുക്കാന്‍ നിര്‍ദ്ദേശിക്കണമെന്നാണ് ആവശ്യം.

എന്നാല്‍, ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ കോടതി തലപുകയ്ക്കുകയാണ്. സംസ്ഥാന സര്‍ക്കാരിനോട് കോടതി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് ശ്രമിക്കുന്ന ഭര്‍ത്താവിനെ ഐപിസിയിലെ 377 വകുപ്പ് പ്രകാരം ശിക്ഷിക്കാനാകുമോ?. അത്തരം കാര്യത്തിന് ഭാര്യയെ ഭര്‍ത്താവ് നിര്‍ബ്ബന്ധിക്കുന്നത് തന്നെ കുറ്റകൃത്യമാകുമോ? ഇതിനെ ഭരണഘടനയില്‍ എങ്ങിനെയാണ് അര്‍ത്ഥമാക്കിയിരിക്കുന്നത് തുടങ്ങി ഇക്കാര്യത്തില്‍ അനേകം വിശദീകരണമാണ് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചിരിക്കുന്നത്.

ദമ്പതികള്‍ക്കിടയിലെ ഉഭയസമ്മതത്തോടെയല്ലാത്ത ലൈംഗികതയായി കാണാമെന്നും കാണരുതെന്നുമൊക്കെയുള്ള വാദം നിലനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് വിചിത്രമായ മറ്റൊരു പരാതി എത്തിയിരിക്കുന്നത്.

 

Read more topics: sex, rape, Gujarat, HC
English summary
Is oral sex rape; Gujarat HC to decide
topbanner

More News from this section

Subscribe by Email