Thursday October 18th, 2018 - 7:28:pm
topbanner
Breaking News

ആശാറാം ബലാത്സംഗം ചെയ്തിട്ടില്ല, തൊട്ടേയുള്ളൂ ; പിന്തുണച്ച് ഐപിഎസുകാരന്‍

suji
ആശാറാം ബലാത്സംഗം ചെയ്തിട്ടില്ല, തൊട്ടേയുള്ളൂ ; പിന്തുണച്ച് ഐപിഎസുകാരന്‍

കൗമാരക്കാരിയെ പീഡിപ്പിച്ചതിന് കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സ്വയം പ്രഖ്യാപിത ആള്‍ ദൈവം ആസാറാം ബാപ്പുവിന് പിന്തുണയുമായി ഇസ്രത്ത് ജഹാന്‍ കേസില്‍ പ്രതിയായ ഐപിഎസ് ഉദ്യോഗസ്ഥന്‍ രംഗത്ത്.

മുന്‍ ഐപിഎസ് ഉദ്യാഗസ്ഥന്‍ ഡിജി വന്‍സാരയാണ് ആള്‍ദൈവം ആസാറാം ബാപ്പുവിനെ ന്യായീകരിച്ച് രംഗത്തെത്തിയത്. ആസാറാം ബലാത്സംഗം ചെയ്തിട്ടില്ല. കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് മോശമായ രീതിയില്‍ സ്പര്‍ശിച്ചു എന്ന് മാത്രമാണ്. ജോധ്പൂര്‍ കോടതി വിധിയെ മാനിക്കുന്നു. പക്ഷേ അദ്ദേഹത്തെ ബലാത്സംഗ കേസില്‍ ശിക്ഷിച്ചത് ശരിയായ നടിപടിയായില്ലെന്നും അദ്ദേഹം പറഞ്ഞു. എഫ് ഐ ആറിന്റെ പകര്‍പ്പുമായിട്ടാണ് അദ്ദേഹം മാധ്യമങ്ങളെ സമീപിച്ചത്. പീഡിപ്പിച്ചതായി പെണ്‍കുട്ടി ഒരിടത്തു പറയുന്നില്ല മോശമായ രീതിയില്‍ സ്പര്‍ശിച്ചു എന്ന് മാത്രമാണ് എഫ് ഐ ആറിലുള്ളത് അദ്ദേഹം പറഞ്ഞു. താന്‍ ആസാറാം അനുയായി ആണെന്നും വന്‍സാര വെളിപ്പെടുത്തി.

 

English summary
ips officer vanjhara comes out in support of asaram
topbanner

More News from this section

Subscribe by Email