Friday February 22nd, 2019 - 6:06:am
topbanner

2.25 കോടിരൂപയുടെ 900 ത്തോളം ഐഫോണുകള്‍ മോഷ്ടിച്ച 2 പേര്‍ പിടിയില്‍

NewsDesk
2.25 കോടിരൂപയുടെ 900 ത്തോളം ഐഫോണുകള്‍ മോഷ്ടിച്ച 2 പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: ട്രക്ക് ഡ്രൈവറെ ബന്ദിയാക്കി 2.25 കോടിരൂപ വിലവരുന്ന 900 ത്തോളം ഐഫോണുകളുമായി രക്ഷപ്പെട്ട കവര്‍ച്ചക്കാരെ പോലീസ് പിടികൂടി. മെഹ്താബ് ആലം (24), അര്‍മാന്‍ (22) എന്നിവരെയാണ് ഡല്‍ഹി പോലീസ് പിടികൂടിയത്.

ഈ മാസം 13 നാണ് ഇവര്‍ ഡല്‍ഹിയിലെ ഒഖ്‌ലയില്‍ നിന്ന് ദ്വാരകയിലേക്ക് ഐ ഫോണ്‍ എസ്സുമായി പോയ ട്രക്ക് കൊള്ളയടിച്ചത്. ഫോണുകള്‍ കാറില്‍ കടത്തുന്നതിനിടെ മെഹ്താബ് ആലമിനെ മഹിപല്‍പൂരില്‍ വെച്ചും അര്‍മാനെ രംഗ്പുരിയില്‍ വെച്ചുമാണ് പിടികൂടിയത്.

സംഭവത്തില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ട്രക്കിന്റെ മുന്‍കാല ഡ്രൈവര്‍മാരിലേക്കും അന്വേഷണം നീളുമെന്നാണ് സൂചന. ഭോലാ, പ്രദീപ് എന്നീ ഡ്രൈവര്‍മാര്‍ രണ്ടാഴ്ച മുമ്പ് ജോലി ഉപേക്ഷിച്ച് പോയിരുന്നു. ട്രക്ക് സ്ഥിരമായി കടന്നുപോകാറുള്ള വഴികളും മറ്റും കൃത്യമായി അറിയുന്ന ഇവരാണ് കവര്‍ച്ചയുടെ ആസൂത്രകരെന്നാണ് പോലീസ് കരുതുന്നത്.

 

രജീഷിന്റെ അന്ത്യത്തിലേക്ക് നയിച്ചത് ഇരുവര്‍ക്കും ഒരേ കാമിനിയോട് തോന്നിയ വഴിവിട്ട ബന്ധം

പ്രണയം നിരസിച്ച മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു

Viral News

Read more topics: iPhone, Delhi, Arrest
English summary
2 Men Steal Over 900 iPhones Worth Rs 2.25 Crore In Delhi, Arrested
topbanner

More News from this section

Subscribe by Email