Friday September 21st, 2018 - 1:57:am
topbanner
Breaking News

ഏഴുമണിക്കൂര്‍ കുഴല്‍ കിണറില്‍ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തി; ഇത് പുനര്‍ജന്മം

NewsDesk
ഏഴുമണിക്കൂര്‍ കുഴല്‍ കിണറില്‍ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തി; ഇത് പുനര്‍ജന്മം

ഭുവനേശ്വര്‍: കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസ്സുകാരിയെ ഏഴ് മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവില്‍ ജീവനോടെ പുറത്തെടുത്തു. ഒഡിഷയിലെ അംഗുല്‍ ജില്ലയിലാണ് സംഭവം.

രാധ സാധുവെന്ന കുട്ടിയാണ് കുഴല്‍ക്കിണറില്‍നിന്നു ജീവിതത്തിലേക്ക് അദ്ഭുതകരമായി കരകയറിയത്. ചികിത്സയില്‍ കഴിയുന്ന കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞദിവസം രാവിലെ ഒമ്പതുമണിക്കാണ് കളിക്കിടെ രാധാ സാഹു കുഴല്‍കിണറിനുള്ളില്‍ വീണത്.  തുടര്‍ന്ന് വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ ഫയര്‍ഫോഴ്സ് സംഘം ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ വൈകിട്ട് 4.45 ന് രക്ഷപ്പെടുത്തി.

കിണറിന്റെ ആറടി അകലെ 15 അടി ആഴത്തില്‍ വലിയ കഴിയുണ്ടാക്കിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. കുഴല്‍ക്കിണറില്‍ അകപ്പെട്ട കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താനാവശ്യമായ സംവിധാനങ്ങളും ഏര്‍പ്പെടുത്തി.

കുഞ്ഞിന് വലിയ കുഴപ്പമില്ലെന്ന് മനസ്സിലായതോടെ രക്ഷാദൗത്യത്തിന് വേഗം കൂടി. ഏഴ് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ വൈകിട്ട് നാലേമുക്കാലോടെ പുറത്തെടുത്ത കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു.

രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവരെ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അഭിനന്ദിച്ചു. ഇത്തരം രക്ഷാപ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ വിശ്വാസം വര്‍ധിപ്പിക്കും. രാധ എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ പ്രാര്‍ഥിക്കുന്നതായും പട്‌നായിക് കൂട്ടിച്ചേര്‍ത്തു. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനും രക്ഷാപ്രവര്‍ത്തനത്തെ അഭിനന്ദിച്ചു.

Read more topics: Borewell, Girl, Odisha
English summary
After Over 7 Hours Inside Borewell, 3- Year-Old Girl Rescued In Odisha
topbanner

More News from this section

Subscribe by Email