Monday June 18th, 2018 - 2:56:pm
topbanner
Breaking News

വെടിനിര്‍ത്തല്‍ കരാര്‍ ഉറപ്പാക്കാന്‍ ഇന്ത്യ-പാക് ധാരണ

Jikku Joseph
വെടിനിര്‍ത്തല്‍ കരാര്‍ ഉറപ്പാക്കാന്‍ ഇന്ത്യ-പാക് ധാരണ

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ തുടര്‍ച്ചയായ സംഘര്‍ഷങ്ങള്‍ക്കിടെ വെടിനിര്‍ത്തല്‍ കരാര്‍ ഉറപ്പാക്കാന്‍ ഇന്ത്യയും പാക്കിസ്താനും തമ്മില്‍ ധാരണയായി. ഇന്ത്യാ പാക് സൈനിക ഓപ്പറേഷന്‍സ് മേധാവിമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

തുടര്‍ച്ചയായ പതിമൂന്നാം ദിവസവും അതിര്‍ത്തിയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നതിനിടെയാണ് സമാധാനത്തിന് ഇന്ത്യ പാകിസ്താന്‍ ധാരണ. തുടര്‍ച്ചയായ വെടിവയ്പ്പില്‍ എട്ട് മാസം പ്രായമുള്ള കുട്ടിയടക്കം പതിനഞ്ചലധികം പ്രദേശവാസികളാണ് മരിച്ചത്.

ഹോട്ട്‌ലൈനിലൂടെ ഇന്ത്യയുടെയും പാകിസ്താന്റേയും സൈനിക ഓപ്പറേഷന്‍സ് മേധാവിമാര്‍ നടത്തിയ ചര്‍ച്ചയില്‍ 2003-ല്‍ ഒപ്പുവച്ച വെടിനിര്‍ത്തല്‍ കരാര്‍ അനുസരിക്കാന്‍ തീരുമാനിച്ചു. സംഘര്‍ഷമുണ്ടായാല്‍ ഉടനടി ഫ്‌ലാഗ് മീറ്റിങ് വിളിച്ച് പരിഹാരം കാണും.

English summary
india-pakistan DGMOs hold talks, agree to improve situation at border

More News from this section

Subscribe by Email