topbanner
Sunday February 18th, 2018 - 2:25:pm
topbanner
Breaking News

കാബിനില്‍ നിന്ന് പുക; ഇന്‍ഡിഗോ വിമാനം അടിയന്തിരമായി തിരിച്ചിറക്കി

rajani v
കാബിനില്‍ നിന്ന് പുക; ഇന്‍ഡിഗോ വിമാനം അടിയന്തിരമായി തിരിച്ചിറക്കി

ന്യൂഡല്‍ഹി: കാബിനില്‍ നിന്ന് പുക കണ്ടതിനെ തുടര്‍ന്ന് 170 യാത്രക്കാരുമായി പുറപ്പെട്ടഇന്‍ഡിഗോ വിമാനം അടിയന്തിരമായി തിരിച്ചിറക്കി. ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന്‌രാവിലെ അഞ്ചരയ്ക്കു വിശാഖപട്ടണത്തേക്ക് പുറപ്പെട്ട ഇന്‍ഡിഗോ 6ഇ719 വിമാനമാണ്തിരിച്ചിറക്കിയത്.

വിമാനം പറന്നുയര്‍ന്ന് പത്തുമിനിറ്റുകള്‍ക്കുള്ളില്‍ കാബിനില്‍ നിന്ന് പുക ഉയരുന്നത് ഒരു ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടു ഇതോടെയാണ് വിമാനം തിരിച്ചിറക്കിയത്. തിരിച്ചിറക്കിയതിനു ശേഷമുള്ള പരിശോധനയില്‍ ഓയില്‍ ചോര്‍ച്ചയോ സാങ്കേതിക തകരാറോ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുംഅധികൃതര്‍ പറഞ്ഞു.


Read more topics: indiragandhi airport,indigo, flight
English summary
indiragandhi airport indigo flight
topbanner

More News from this section

Subscribe by Email