Friday July 20th, 2018 - 2:15:pm
topbanner
Breaking News

കൊച്ചിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം തലനാരിഴയ്ക്ക് കൂട്ടിയിടിയില്‍ നിന്നും രക്ഷപ്പെട്ടു

suji
കൊച്ചിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം തലനാരിഴയ്ക്ക് കൂട്ടിയിടിയില്‍ നിന്നും രക്ഷപ്പെട്ടു

ബെംഗളൂരു: രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ അപകടകരമായ രീതിയില്‍ കടന്നുപോയതായി റിപ്പോര്‍ട്ടുകള്‍. വ്യോമപാതയില്‍ വെച്ചാണ് ദുരന്തം തലനാരിഴയ്ക്ക് ഒഴിഞ്ഞത്. ബെംഗളൂരുവില്‍ വെച്ചായിരുന്നു സംഭവങ്ങള്‍.

കോയമ്പത്തൂരില്‍ നിന്നും ഹൈദരാബാദിലേക്കുള്ള 6ഇ 779 വിമാനവും, ബെംഗളൂരുവില്‍ നിന്നും കൊച്ചിയിലേക്കുള്ള 6ഇ 6505 വിമാനവുമാണ് അപകടത്തില്‍ പെടാതെ രക്ഷപ്പെട്ടത്. കേവലം നാല് നോട്ടിക്കല്‍ മൈല്‍, അതായത് 7.408 കിമീറ്റര്‍ അകലെയാണ് ഇരുവിമാനങ്ങളും കടന്നുപോയത്.

മിനിറ്റുകളുടെ വ്യത്യാസത്തിലാണ് അപകടം ഒഴിവായതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ടിസിഎഎസ് റെസൊലൂഷന്‍ അഡൈ്വസറി സിസ്റ്റം ഈ സമയത്ത് ഉപയോഗിച്ചെന്ന് മാത്രമാണ് ഇന്‍ഡിഗോയുടെ പ്രതികരണം. കൂട്ടിയിടി ഒഴിവാക്കാനായാണ് ടിസിഎഎസ് ഉപയോഗിക്കുന്നത്.

ടിസിഎഎസ് മുന്നറിയിപ്പ് ലഭിക്കുമ്പോള്‍ പൈലറ്റ് ഇതനുസരിച്ച് പ്രവര്‍ത്തിക്കും. ഇത് ചെയ്തില്ലെങ്കില്‍ സിസ്റ്റം സ്വയം വിമാനത്തിന്റെ ഗതി തിരിക്കും. സംഭവം റെഗുലേറ്ററെ അറിയിച്ചതായും ഇന്‍ഡിഗോ കമ്പനി അറിയിച്ചു.

 

English summary
indigo planes narrowly avoid collision over bengaluru
topbanner

More News from this section

Subscribe by Email