Sunday November 18th, 2018 - 9:44:am
topbanner

തീവ്രവാദമില്ലാത്ത ദക്ഷിണേഷ്യയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇമ്രാനോട് ഇന്ത്യ

suji
തീവ്രവാദമില്ലാത്ത ദക്ഷിണേഷ്യയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇമ്രാനോട് ഇന്ത്യ

ന്യൂഡല്‍ഹി ; പാകിസ്താനില്‍ സമൃദ്ധിയും പുരോഗമനവും ഉണ്ടാകണമെന്നാണ് ആഗ്രഹമെന്ന് ഇന്ത്യ. സുരക്ഷിതവും സുസ്ഥിരവും തീവ്രവാദമില്ലാത്തതുമായ ദക്ഷിണേഷ്യയ്ക്ക് വേണ്ടി പാകിസ്താനിലെ പുതിയ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇന്ത്യ വ്യക്തമാക്കി.

പൊതു തിരഞ്ഞെടുപ്പിലൂടെ ജനാധിപത്യത്തിലുള്ള വിശ്വാസം ഉയര്‍ത്തിപിടിച്ച പാക് ജനതയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി.

ജൂലൈ 25 ന് നടന്ന പൊതു തിരഞ്ഞെടുപ്പില്‍ മുന്‍ ക്രിക്കറ്റ് താമായ ഇമ്രാന്‍ഖാന്റെ തെഹ്രിക് ഇ ഇന്‍സാഫ് പാര്‍ട്ടി 270 ല്‍ 116 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ശേഷം ആണ് ഇന്ത്യ ഇങ്ങനെ പ്രതികരിച്ചിരിക്കുന്നത് .

Read more topics: india, imran, pakistan
English summary
indias message to imran
topbanner

More News from this section

Subscribe by Email