Friday September 21st, 2018 - 3:35:pm
topbanner
Breaking News

ഇന്ത്യന്‍ വിദ്യാര്‍ത്ഥി അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു

suji
ഇന്ത്യന്‍ വിദ്യാര്‍ത്ഥി അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു

ഹൈദരാബാദ് ; തെലങ്കാനയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു. മിസൗറി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയായ ശരത് കൊപ്പു (26) ആണ് മരിച്ചത്. കന്‍സാസ് സിറ്റിയിലെ റെസ്റ്റൊറന്റില്‍ വച്ച് പ്രാദേശിക സമയം വെള്ളിയാഴ്ച വൈകീട്ടാണ് ശരത്തിന് വെടിയേറ്റതെന്ന് ദേശീയ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അഞ്ച് വെടിയൊച്ചകള്‍ കേട്ടതായി ദൃക്‌സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു. അക്രമികള്‍ ആരാണെന്നോ അവര്‍ക്ക് എങ്ങനെ രക്ഷപ്പെടാന്‍ കഴിഞ്ഞെന്നോ വ്യക്തമല്ല.

തെലങ്കാനയിലെ വാറങ്കല്‍ ജില്ലക്കാരനാണ് ശരത്. ഹൈദരാബാദില്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറായി ജോലി ചെയ്തിരുന്നു. ഈ വര്‍ഷമാണ് ജോലി ഉപേക്ഷിച്ച് അമേരിക്കയിലേക്ക് പോയത്.
ഹൈദരാബാദ് സ്വദേശിയായ ശ്രീനിവാസ് കുച്ചിബോട്‌ല കന്‍സാസ് സിറ്റിയില്‍ വച്ച് വെടിയേറ്റ് മരിച്ചത് കഴിഞ്ഞ വര്‍ഷമായിരുന്നു .

Read more topics: indian student,shot dead,us
English summary
indian student shot dead in us
topbanner

More News from this section

Subscribe by Email