Sunday September 23rd, 2018 - 11:43:pm
topbanner

ചൈനയുമായി നേരിട്ട് ഇടപാട് വേണ്ടെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

suji
ചൈനയുമായി നേരിട്ട് ഇടപാട് വേണ്ടെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

ചൈന, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ ശ്രദ്ധ വേണ്ട രാജ്യങ്ങളുമായി സംസ്ഥാനം നേരിട്ട് ബന്ധപ്പെടരുതെന്ന് കേന്ദ്രം. ഈ രാജ്യങ്ങളുമായി നടത്തുന്ന ആഭയന്തര സുരക്ഷയുമായി ബന്ധപ്പെട്ട ആശയ വിനിമയം കേന്ദ്രസര്‍ക്കാരിലൂടെ മാത്രമേ ആകാവൂ എന്നാണ് മന്ത്രാലയം സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നത്.

കരുതല്‍ വേണ്ട ചില വിദേശ രാജ്യങ്ങളിലെ സംഘടനകള്‍, ഏജന്‍സികള്‍ തുടങ്ങിയവ സഹകരണം, പരിശീലനം, ആശയ വിനിമയം തുടങ്ങിയവയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും പോലീസുമായും മറ്റും നേരില്‍ ബന്ധപ്പെടുകയും ക്ഷണകത്തുകള്‍ അയയ്ക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത്തരം എല്ലാ കാര്യങ്ങളും മേലില്‍ ആഭ്യന്തര മന്ത്രാലയം വഴി മാത്രമേ ആകാവൂ എന്നാണ് കത്തില്‍ പറഞ്ഞിരുന്നത്. മനുഷ്യക്കടത്തും ലഹരിവില്‍പ്പനയുമായി ബന്ധപ്പെട്ട് ഇറാഖ്, സിറിയ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളേയും ചിലപ്പോള്‍ കൂടുതല്‍ കരുതല്‍ വേണ്ട വിദേശ രാജ്യങ്ങളുടെ പട്ടികയില്‍പെടുത്താറുണ്ട് .

Read more topics: indian states,direct contact ,china
English summary
indian states not in direct contact with china
topbanner

More News from this section

Subscribe by Email