Wednesday March 20th, 2019 - 5:20:pm
topbanner
topbanner

രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും വൈഫൈ വരുന്നു

suji
രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും വൈഫൈ വരുന്നു

ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ഇന്ത്യന്‍ റെയ്ല്‍വേ വൈഫൈ സൗകര്യമൊരുക്കും. 700 കോടിരൂപയാണ് ചിലവ് കണക്കാക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 216 പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ റെയില്‍വേ ഇതിനോടകം വൈഫൈ സൗകര്യം ആരംഭിച്ചിട്ടുണ്ട്. 70 ലക്ഷം യാത്രക്കാര്‍ക്കാണ് ഇതു മൂലം സൗജന്യ വൈഫൈ സേവനത്തിനായി സൗകര്യം കിട്ടുക.

1200 സ്റ്റേഷനുകളില്‍ വൈഫൈ സേവനം നല്‍കുന്നത് പ്രധാനമായും ട്രെയ്ന്‍ യാത്രക്കാര്‍ക്കാണ് ഗുണകരമാകുക. 7300 സ്റ്റേഷനുകളില്‍ വൈഫൈ ലഭ്യമാക്കുന്നത് വഴി യാത്രക്കാര്‍ക്കും ഉള്‍നാടന്‍ പ്രദേശ വാസികള്‍ക്കും പ്രയോജനം ലഭിക്കുമെന്നും പദ്ധതി വിലയിരുത്തുന്നു.

Viral News

Read more topics: indian railways,8500 stations ,wifi
English summary
indian railways to equip all 8500 stations with wifi
topbanner

More News from this section

Subscribe by Email