Saturday September 22nd, 2018 - 4:57:pm
topbanner

ഇന്ത്യയിലെ ജയിലില്‍ എലിയും പാമ്പും പാറ്റയുമാണെന്ന് വിജയ് മല്യ

suji
ഇന്ത്യയിലെ ജയിലില്‍ എലിയും പാമ്പും പാറ്റയുമാണെന്ന് വിജയ് മല്യ

ഇന്ത്യയിലെ ജയിലുകള്‍ തിങ്ങി നിറഞ്ഞിരിക്കുകയാണെന്ന് മദ്യരാജാവ് വിജയ് മല്യ. ഇന്ത്യന്‍ ജയില്‍ പല്ലിയും പാറ്റയും പാമ്പും നിറഞ്ഞതാണെന്നാണ് മല്യയുടെ പരാതി. ബ്രിട്ടനിലെ കോടതിയില്‍ മല്യ നല്‍കിയ ഹര്‍ജിയിലാണ് ഇന്ത്യന്‍ ജയിലുകളെ കുറ്റപ്പെടുത്തിയിരിക്കുന്നത് .

ഇന്ത്യന്‍ ബാങ്കുകളെ വഞ്ചിച്ച് ഒമ്പതിനായിരം കോടി വായ്പയെടുത്ത് ബ്രിട്ടനിലേക്ക് മുങ്ങിയ മല്യയെ രാജ്യത്ത് തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതിനെ പ്രതിരോധിച്ചാണ് ഇന്ത്യന്‍ ജയിലുകള്‍ സുരക്ഷിതമല്ലെന്ന് മല്യ ഹര്‍ജിയില്‍ പറയുന്നത് .

ആര്‍തര്‍ റോഡ് ജയില്‍, ആലിപുര്‍ ജയില്‍, പുഴാല്‍ ജയില്‍ എന്നിവിടങ്ങളിലെ ദയനീയാവസ്ഥായാണ് ബ്രിട്ടനിലെ ജയില്‍ വിദഗ്ധന്‍ ഡോ.അലന്‍ മിച്ചലിനെ ഹാജരാക്കി മല്യ വിശദീകരിച്ചത്.തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്നും താന്‍ നിയമങ്ങളെ അനുസരിക്കുന്ന ആളാണെന്നുമായിരുന്നു വിചാരണ നടപടികള്‍ക്കായി ആദ്യ ദിനം കോടതിയില്‍ എത്തിയപ്പോള്‍ മല്യ പറഞ്ഞത്. ഇന്ത്യയിലേക്ക് അയക്കുന്നത് തന്റെ ജീവന് ഭീഷണിയാണെന്ന വാദമുയര്‍ത്തിയാണ് മല്യ കോടതിയില്‍ പ്രതിരോധിക്കുന്നത്.

 

Read more topics: jail, malya, safe
English summary
indian jail is not so safe says malya
topbanner

More News from this section

Subscribe by Email