Tuesday February 19th, 2019 - 6:48:pm
topbanner

തായ്‌ലാന്‍ഡ് സംഭവം ഇന്ത്യയിലാണെങ്കിലോ?; ഇന്ത്യയ്ക്കുണ്ട് മാര്‍ക്കോസ്; അത്യാധുനിക സംവിധാനം

NewsDesk
തായ്‌ലാന്‍ഡ് സംഭവം ഇന്ത്യയിലാണെങ്കിലോ?; ഇന്ത്യയ്ക്കുണ്ട് മാര്‍ക്കോസ്; അത്യാധുനിക സംവിധാനം

ന്യൂഡല്‍ഹി: 18 ദിവസത്തോളം നീണ്ട ആശങ്കകള്‍ക്കൊടുവില്‍ തായ്ലന്‍ഡിലെ ഗുഹയില്‍ അകപ്പെട്ട കുട്ടികളെയും പരിശീലകനെയും രക്ഷിച്ച സംഭവം ലോകമെങ്ങും ചര്‍ച്ചാവിഷയമായിരിക്കുകയാണ്.

ഇതിന് നേതൃത്വം നല്‍കിയതാവട്ടെ തായ് നാവിക സേനാ വിഭാഗമായ നേവി സീല്‍. അതിനിടെ, ഇന്ത്യയില്‍ ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ അതിനെ നേരിടാന്‍ ഇന്ത്യ സജ്ജമാണോയെന്ന് പലഭാഗത്തുനിന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

നാവിക സേനയ്ക്കു കീഴിലുള്ള മറീന്‍ കമാന്‍ഡോസ് (മാര്‍ക്കോസ്) ആണ് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം. ദേശീയ ദുരന്ത നിവാരണ സേനയ്ക്കു കീഴിലുള്ള രക്ഷാപ്രവര്‍ത്തന സംഘവും (എന്‍ഡിആര്‍എഫ്) ഏതു സാഹചര്യവും നേരിടാന്‍ പര്യാപ്തമാണ്.

വെള്ളത്തിനടിയില്‍ അതീവ ദുഷ്‌കര ദൗത്യങ്ങള്‍ നടത്താന്‍ വിദഗ്ധ പരിശീലനം നേടിയവരാണ് നാവിക കമാന്‍ഡോ സംഘം. ഒട്ടും ഭയമില്ലാതെ രക്ഷാദൗത്യം വിജയകരമാക്കാന്‍ ഇന്ത്യയ്ക്കു കഴിയും.

ആഴക്കടല്‍ ഡൈവിങ്ങില്‍ അവര്‍ക്കുള്ള വൈദഗ്ധ്യം ഇത്തരം സാഹചര്യങ്ങളില്‍ ഉപകരിക്കും. മുങ്ങല്‍ വിദഗ്ധരായ ഡോക്ടര്‍മാരും മാര്‍ക്കോസിലുണ്ട്. വെള്ളത്തിനടിയില്‍ കപ്പലുകളിലെ തകരാറുകള്‍ പരിഹരിക്കുന്നതു മുതല്‍ ശത്രു സൈന്യത്തിന്റെ കപ്പലുകള്‍ക്കടിയില്‍ ബോംബ് ഘടിപ്പിക്കുന്നതില്‍ വരെ വിദഗ്ധരായ മുങ്ങല്‍ വിദഗ്ധരും (ക്ലിയറന്‍സ് ഡൈവേഴ്‌സ്) നാവിക സേനയിലുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ അവരുടെ സേവനവും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കും.

Viral News

Read more topics: india, thailand
English summary
indian commandos equipped for thai model operation
topbanner

More News from this section

Subscribe by Email