Thursday September 20th, 2018 - 10:27:am
topbanner
Breaking News

പത്ത് കോടിയുടെ കാറിന് ഇഷ്ടനമ്പറിനായി ചെലവിട്ടത് അറുപത് കോടി

rajani
 പത്ത് കോടിയുടെ കാറിന് ഇഷ്ടനമ്പറിനായി ചെലവിട്ടത് അറുപത് കോടി

ദുബായ്: മനുഷ്യരില്‍ കാണുന്ന പൊതുസ്വഭാവമാണ് ഇഷ്ടമുള്ളത് സ്വന്തമാക്കാന്‍ എത്ര കാശ് വേണേലും ചെലവാക്കുക എന്നത്. ഇതുപോലെയൊരു സംഭവത്തെ കുറിച്ചാണ് പറയുന്നത്. കാറിന്റെ ഇഷ്ടനമ്പര്‍ സ്വന്തമാക്കാന്‍ ദുബായിലെ ഇന്ത്യന്‍ വംശജനായ വ്യാപാരി ബല്‍വീന്ദര്‍ സാഹ്നി ചെലവിട്ടത് കാര്‍ വിലയുടെ
ആറിരട്ടിയിലധികം.

ഇഷ്ടനമ്പറിനായി അറുപത് കോടി രൂപയാണ് ചെലവിട്ടത്. പത്ത് കോടി രൂപ വിലവരുന്ന റോള്‍സ് റോയ് സ് കാറിനാണ് ഈ തുക നല്‍കിയത്.ഫാന്‍സി നമ്ബര്‍ ലേലത്തിന് വച്ചത് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ്.ഡി 5 എന്ന ഫാന്‍സി നമ്പര്‍ സ്വന്തമാക്കാനാണ് ഇത്രയും തുക ചെലവിട്ടത്.

കഴിഞ്ഞ വര്‍ഷം 25 ദശലക്ഷം ദിര്‍ഹം ചെലവാക്കി ദുബായിലെ മറ്റൊരു നമ്പറും ബല്‍വീന്ദര്‍ സാഹ്നി സ്വന്തമാക്കിയിരുന്നു. അറബ് വ്യാപാരി 52.2 ദശലക്ഷം 2008ല്‍ സ്വന്തമാക്കിയ ഡി 1 നമ്പറാണ് നേരത്തേയുണ്ടായിരുന്ന റെക്കാഡ്. ഇതാണ് ഇപ്പോള്‍ തിരുത്തിക്കുറിച്ചത്.ഇംഗ്‌ളീഷ് അക്ഷരമാലയിലെ നാലാമത്തെ അക്ഷരമാണ് ഡി.ഇതിനൊപ്പം അഞ്ച് കൂടി ചേരുമ്പോള്‍ 9 ആകും. ഇത് തന്റെ ഭാഗ്യ നമ്ബറാണെന്ന് ബല്‍വീന്ദര്‍ സാഹ്നി പറയുന്നു.

സൗന്ദര്യം നഷ്ടപ്പെടുമെന്ന് ഭയന്നാണ് യുവാക്കള്‍ തെങ്ങില്‍ കയറാന്‍ മടിക്കുന്നത് :ഇ പി ജയരാജന്‍

ആന്തൂരില്‍ ആയുര്‍വേദ റിസോര്‍ട്ടിനു പിന്നിലും മന്ത്രിപുത്രന്‍: ഇ പിയുമായി ബന്ധപ്പെട്ടു പുതിയ വിവാദം

ബാങ്ക് കവർച്ചാ ശ്രമം: പെരുങ്കള്ളിയും യുവാവും അറസ്റ്റിൽ

 

Read more topics: indian, buisness, men, spent, 60 core
English summary
indian buisness men spent 60 core
topbanner

More News from this section

Subscribe by Email