Thursday November 15th, 2018 - 2:33:pm
topbanner

വോട്ടു ചെയ്യുന്നതിന് പണം ആവശ്യപ്പെട്ട എംഎല്‍എമാരുടെ ദൃശ്യങ്ങള്‍ പുറത്ത്

NewsDesk
വോട്ടു ചെയ്യുന്നതിന് പണം ആവശ്യപ്പെട്ട എംഎല്‍എമാരുടെ ദൃശ്യങ്ങള്‍ പുറത്ത്

ബെംഗളൂരു: കര്‍ണാകടത്തില്‍ ഒഴിവു വരുന്ന നാലു രാജ്യസഭാ സീറ്റുകളിലേക്ക് വോട്ടു ചെയ്യാനായി ജനതാദള്‍ എസ് എം.എല്‍.എ.മാര്‍ കോഴ ചോദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

എം.എല്‍.എ.മാരായ മല്ലികാര്‍ജുന കുബെ, ജി.ടി. ദേവഗൗഡ, കെ.ജെ.പിയുടെ ബി.ആര്‍ പാട്ടീല്‍, സ്വതന്ത്ര എം.എല്‍.എ വര്‍ത്തൂര്‍ പ്രകാശ് എന്നിവര്‍ പണം ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ സ്വകാര്യ ചാനലാണ് പുറത്തുവിട്ടത്.

ജൂണ്‍ 11നാണ് വോട്ടെടുപ്പ്. ഇതില്‍ നാലാമത്തെ സീറ്റിലേക്ക് കോണ്‍ഗ്രസിന്റെ മൂന്നാമത്തെ സ്ഥാനാര്‍ഥി കെ.സി. രാമമൂര്‍ത്തിയും ജനതാദള്‍ എസ് സ്ഥാനാര്‍ഥി ബി.എം ഫറൂഖും തമ്മിലാണ് കടുത്ത മത്സരം. പാര്‍ട്ടി നേതാക്കളെ ഒഴിവാക്കി മംഗലാപുരത്തെ വ്യവസായി ബി.എം ഫറൂഖിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് ജനതാദള്‍ എസിലെ അഞ്ച് എം.എല്‍.എമാര്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് 10 സ്വതന്ത്ര എം.എല്‍.എമാരെ പാട്ടിലാക്കാനുള്ള ചരടുവലികള്‍ നടക്കുന്നത്.

മുതിര്‍ന്ന നേതാക്കളായ ജയറാം രമേശ്, ഓസ്‌കര്‍ ഫെര്‍ണാണ്ടസ് എന്നിവരെ വിജയിപ്പിച്ചാലും കോണ്‍ഗ്രസിന് 33 വോട്ട് ബാക്കിവരും. ഇത് മുന്നില്‍ക്കണ്ടാണ് മൂന്നാമത്തെ സ്ഥാനാര്‍ഥിയായി മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനായ കെ.സി. രാമമൂര്‍ത്തിയെ മത്സരിപ്പിക്കുന്നത്. 44 അംഗങ്ങളുള്ള ബി.ജെ.പിക്ക് കേന്ദ്രമന്ത്രി നിര്‍മല സീതാരാമനെ വിജയിപ്പിക്കാന്‍ ഒരംഗത്തിന്റെ പിന്തുണ കൂടി വേണം.

കണ്ണൂര്‍; വെടിയേറ്റു മരിച്ച ജീവനക്കാരി ബാങ്കിലെത്തിയിട്ട് രണ്ടാഴ്ച മാത്രം

റെസ്റ്റൊറന്റിലെ മേശയ്ക്കരികില്‍ വേലക്കാരിയെ നിര്‍ത്തിയ രേണുകാ ചൗധരി വിവാദത്തില്‍

 

 

English summary
India Today sting shows Karnataka MLAs seeking bribes ahead of RS polls
topbanner

More News from this section

Subscribe by Email