Friday November 16th, 2018 - 3:13:pm
topbanner

ഉപഗ്രഹ നിര്‍മാണ ശേഷിയില്ലാത്ത രാജ്യങ്ങളിലെ ബഹിരാകാശ ശാസ്ത്രജ്ഞന്മാര്‍ക്ക് സാങ്കേതിക പരിശീലനം നല്‍കാന്‍ ഐ എസ് ആര്‍ ഒ; യു എ ഇ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയിടങ്ങളിലെ ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്ക് പരിശീലനം നല്‍കും

akhila
ഉപഗ്രഹ നിര്‍മാണ ശേഷിയില്ലാത്ത രാജ്യങ്ങളിലെ ബഹിരാകാശ ശാസ്ത്രജ്ഞന്മാര്‍ക്ക് സാങ്കേതിക പരിശീലനം നല്‍കാന്‍ ഐ എസ് ആര്‍ ഒ; യു എ ഇ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയിടങ്ങളിലെ ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്ക് പരിശീലനം നല്‍കും

ന്യൂഡല്‍ഹി: ഉപഗ്രഹ നിര്‍മാണ ശേഷിയില്ലാത്ത രാജ്യങ്ങളിലെ ബഹിരാകാശ ശാസ്ത്രജ്ഞന്മാര്‍ക്ക് സാങ്കേതിക പരിശീലനം നല്‍കാന്‍ ഐ എസ് ആര്‍ ഒ.

വിയന്നയില്‍ നടന്ന യുണിസ്പേസ്+50 യോഗത്തില്‍ ഇന്ത്യ വ്യക്തമാക്കി. യുണിസ്പേസ്+50 അംഗരാജ്യങ്ങള്‍ ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു. ജൂണ്‍ 18ന് ആരംഭിച്ച യോഗത്തില്‍ ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ ശിവന്റെ നേതൃത്വത്തിലുള്ള സംഘമാണ് നാലുദിവസങ്ങളിലായി നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നത്.

ഉപഗ്രഹ നിര്‍മാണത്തിന് ആവശ്യമായ സാങ്കേതിക പരിജ്ഞാനവും ശേഷിയുമില്ലാത്ത യു എ ഇ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയിടങ്ങളിലെ ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്ക് ഐ എസ് ആര്‍ ഒ പരിശീലനം നല്‍കും. പരിശീലനം നല്‍കുന്നതിന് ഇന്ത്യ പണം ഈടാക്കില്ല. എന്നാല്‍ പരിശീലന പദ്ധതിയില്‍ പങ്കെടുക്കേണ്ട ശാസ്ത്രജ്ഞരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുന്നതില്‍ ഇടപെടുമെന്നും അദ്ദേഹം അറിയിച്ചു.

ഐഎസ്ആര്‍ഒയുടെ പരിശീലനം ലഭിച്ച ശാസ്ത്രജ്ഞന്മാര്‍ നിര്‍മിക്കുന്ന ഉപഗ്രഹം, ടെസ്റ്റുകളെല്ലാം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഇന്ത്യ അവ വിക്ഷേപിക്കുമെന്നും ശിവന്‍ പറഞ്ഞു. ഫ്രാന്‍സ്, ഇസ്രയേല്‍, ജപ്പാന്‍ തുടങ്ങി 12 രാജ്യങ്ങളിലെ ബഹിരാകാശ ശാസ്ത്രജ്ഞന്മാരുമായി ഇന്ത്യന്‍ സംഘം കൂടിക്കാഴ്ചയും നടത്തി.

Read more topics: india, train countries
English summary
india to train countries lacks satallite building capacity
topbanner

More News from this section

Subscribe by Email