Monday April 22nd, 2019 - 5:54:pm
topbanner
topbanner

ഏഴ് റോഹംഗ്യന്‍ അഭയാര്‍ത്ഥികളെ മ്യാന്‍മാറിലേക്ക് തിരിച്ചയയ്ക്കും

suji
ഏഴ് റോഹംഗ്യന്‍ അഭയാര്‍ത്ഥികളെ മ്യാന്‍മാറിലേക്ക് തിരിച്ചയയ്ക്കും

അസമില്‍ നിന്ന് ഏഴ് റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ മ്യാന്മാറാലേക്ക് ഇന്ത്യ തിരിച്ചയയ്ക്കും. ഇതാദ്യമായാണ് ഇന്ത്യ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ തിരിച്ച് അയയ്ക്കുന്നത്. 2012 മുതല്‍ അസമിലെ കച്ചാര്‍ ജില്ലയില്‍ കഴിയുന്ന ഏഴുപേരെയാണ് വ്യാഴാഴ്ച തിരിച്ചയക്കാന്‍ തീരുമാനമായത്.

മണിപ്പൂരിലെ മോറേ അതിര്‍ത്തിയില്‍ വച്ച് ഇവരെ മ്യാന്മാര്‍ അധികൃതര്‍ക്ക് കൈമാറാനാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരെ സംബന്ധിച്ച രേഖകള്‍ മ്യാന്മാറിന് കൈമാറയതാണെന്നും തങ്ങളുടെ പൗരന്മാരാണെന്ന് മ്യാന്മാര്‍ സ്ഥിരീകരിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അനധികൃതമായി അതിര്‍ത്തി കടന്നെത്തിയ ഏഴ് റഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ 2012 ലാണ് പിടിയിലായത്. 26നും 32 നുമിടയില്‍ പ്രായമുള്ളവരാണ് ഇവരെല്ലാവരും. യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ കണക്ക് പ്രകാരം ഇന്ത്യയിലുള്ളത് 14000 റോഹിംഗ്യന്‍ അഭയാര്‍ത്ഥികളാണ്. എന്നാല്‍ 40000 പേര്‍ ഇവിടെയുണ്ടെന്നാണ് വിവിധ ഏജന്‍സികള്‍ വ്യക്തമാക്കുന്നത് .

Read more topics: india,deport ,rohingyas immigrants
English summary
india to deport 7 rohingyas immigrants
topbanner

More News from this section

Subscribe by Email