Wednesday November 14th, 2018 - 6:18:am
topbanner

സ്ത്രീ സുരക്ഷ നല്‍കാന്‍ പിന്നില്‍ ഇന്ത്യ ; നാണക്കേടു കൊണ്ട് തലതാഴ്ത്തണം ഈ സര്‍വ്വേ റിപ്പോര്‍ട്ട് കണ്ടാല്‍ ; ലോകത്ത് സ്ത്രീകള്‍ക്ക് ഒട്ടും സുരക്ഷിതത്വമില്ലാത്തത് ഇന്ത്യയിലെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്

suji
സ്ത്രീ സുരക്ഷ നല്‍കാന്‍ പിന്നില്‍ ഇന്ത്യ ; നാണക്കേടു കൊണ്ട് തലതാഴ്ത്തണം ഈ സര്‍വ്വേ റിപ്പോര്‍ട്ട് കണ്ടാല്‍ ; ലോകത്ത് സ്ത്രീകള്‍ക്ക് ഒട്ടും സുരക്ഷിതത്വമില്ലാത്തത് ഇന്ത്യയിലെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്

ലണ്ടന്‍ ; ലോകത്ത് സ്ത്രീകള്‍ ഒട്ടും സുരക്ഷിതമല്ലാത്തതും അപകട അവസ്ഥയിലുള്ളതുമായ രാജ്യം ഇന്ത്യയാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. ഇന്ത്യയിലെ വര്‍ദ്ധിച്ച ലൈംഗീക അതിക്രമ ഭീഷണിയും സ്ത്രീകള്‍ക്കുള്ള അടിമപ്പണിയുമാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അഫ്ഗാനിസ്ഥാനും സിറിയയും രണ്ടും മൂന്നും സ്ഥാനത്താണ്.

സ്ത്രീകളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 550 ഓളം വിദഗ്ധര്‍ക്കിടയില്‍ റോയിറ്റേഴ്‌സ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വ്വേയിലാണ് കണ്ടെത്തല്‍. സൊമാലിയയും സൗദിയും നാലും അഞ്ചും സ്ഥാനത്താണ്. ലൈംഗീക അതിക്രമത്തിന്റെ കാര്യത്തില്‍ അമേരിക്ക മൂന്നാം സ്ഥാനത്താണ്. പട്ടികയില്‍ ഉള്ള ഏക പാശ്ചാത്യ രാജ്യമാണ് അമേരിക്ക.

2011 ല്‍ സമാന സര്‍വ്വേ നടത്തിയിരുന്നു. അന്നും സ്ത്രീകള്‍ക്ക് അപകടം നിറഞ്ഞ രാജ്യങ്ങളില്‍ ആദ്യ അഞ്ചില്‍ ഇന്ത്യയുണ്ടായിരുന്നു. അതിവേഗം വളരുന്ന സമ്പത് വ്യവസ്ഥയും വിവര സാങ്കേതിക വിദ്യയിലെ മേല്‍ക്കൊയ്മയും ഒക്കെ അഭിമാനമാകുമ്പോള്‍ ഈ വിഷയത്തില്‍ രാജ്യം തല കുനിക്കുകയാണ്.

2007നും 2016 നുമിടയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ 83 ശതമാനം വര്‍ദ്ധിച്ചെന്നും ഓരോ മണിക്കൂറിലും നാലു കേസെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ വിദേശ വനിതകള്‍ക്കു നേരെ അതിക്രമങ്ങള്‍ ഏറുകയാണെന്നതും രാജ്യത്തിന് നാണക്കേട് സൃഷ്ടിക്കുകയാണ് .

 

Read more topics: india, most dangerous country, us
English summary
india most dangerous country for women us ranks third says survey
topbanner

More News from this section

Subscribe by Email