Wednesday September 26th, 2018 - 10:34:am
topbanner

ഇന്ത്യയില്‍ പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരില്‍ 30 ശതമാനവും സ്ത്രീകള്‍

NewsDesk
ഇന്ത്യയില്‍ പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരില്‍ 30 ശതമാനവും സ്ത്രീകള്‍

ന്യുഡല്‍ഹി: ഇന്ത്യയില്‍ പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചുവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോക ശരാശരിയേക്കാള്‍ ഉയര്‍ന്ന നിരക്കാണ് ഇന്ത്യയിലുള്ളതെന്ന് പോണ്‍ ഹബിന്റെ സര്‍വേയാണ് ചൂണ്ടിക്കാട്ടുന്നത്.

2014ല്‍ ഇത് 24 ശതമാനം സ്ത്രീകളായിരുന്നു പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിച്ചിരുന്നതെങ്കില്‍ 2015ല്‍ ഇത് 30 ശതമാനമായാണ് ഉയര്‍ന്നത്. പോണ്‍ ഹബിന്റെ സര്‍വേ പ്രകാരം ലോകത്ത് പോണ്‍ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

അമേരിക്കയാണ് ഇക്കാര്യത്തില്‍ ഒന്നാമത്. കാനഡ നാലാം സ്ഥാനത്തും ജര്‍മനി അഞ്ചാം സ്ഥാനത്തുമുണ്ട്. ശരാശരി ഒമ്പത് മിനിറ്റും 30 സെക്കന്‍ഡുമാണ് ഇന്ത്യക്കാര്‍ പോണ്‍ വെബ്‌സൈറ്റുകളില്‍ ചെലവഴിക്കുന്നത്.

ഇന്ത്യയില്‍ പൊതു അവധി ദിവസങ്ങളില്‍ പോണ്‍ സൈറ്റുകളില്‍ സന്ദര്‍ശകര്‍ കുറവാണ്. ഇന്ത്യന്‍, ഇന്ത്യന്‍ ഭാഭി, ഇന്ത്യന്‍ ആക്ട്രസ്, ഇന്ത്യന്‍ വൈഫ് തുടങ്ങിയ വെബ്‌സൈറ്റുകളാണ് ഇന്ത്യയില്‍ ഏറ്റവുമധികം സന്ദര്‍ശകരുള്ളത്.

Read more topics: India, porn, world
English summary
India has the third-highest porn watchers in the world
topbanner

More News from this section

Subscribe by Email