Thursday May 24th, 2018 - 5:21:pm
topbanner

വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്തതില്‍ ഇന്ത്യ മുന്നില്‍

akhila
വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്തതില്‍ ഇന്ത്യ മുന്നില്‍

ന്യൂഡല്‍ഹി: വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നതില്‍ ഇന്ത്യ മുന്നില്‍. 10 രാജ്യങ്ങളില്‍ യുനിവേഴ്‌സിറ്റി ഓഫ് ടോറന്‍ോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിറ്റിസണ്‍ ലാബും കാനേഡിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷനും ചേര്‍ന്നു നടത്തിയ പഠനറിപ്പോര്‍ട്ടിലാണ് വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനായി ഇന്ത്യ ഒരുക്കിയിട്ടുള്ള സൗകര്യങ്ങളെ കുറിച്ചുള്ളത്.

ഇന്ത്യന്‍ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനായി 42 ഇന്‍സ്റ്റലേഷന്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളതായി സിറ്റസണ്‍ ലാബിന്റെ പഠനത്തില്‍ പറയുന്നു. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് 20 ഇന്‍സ്റ്റലേഷനുകളുള്ള പാകിസ്താനാണ്. പത്ത് രാജ്യങ്ങളില്‍ 2464 യു.ആര്‍.എല്‍ അഡ്രസുകള്‍ ബ്ലോക്ക് ചെയ്യപ്പെട്ടവയില്‍ 1,158 എണ്ണം ബ്ലോക്ക് ചെയ്തത് ഇന്ത്യയിലാണ്.

പോണ്‍, പൈറസി വെബ്‌സൈറ്റുകള്‍ ചില വിദേശസംഘടനകളുടെയും എന്‍.ജി.ഒകളുടെയും വെബ്‌സൈറ്റുകളും ബ്ലോക്ക് ചെയ്യുകയും ഐ.ടി നിയമത്തിലെ 69 എ വകുപ്പനുസരിച്ചുള്ള നടപടിയുടെ ഭാഗമായി എ.ബി.സി ന്യൂസ്, ടെലിഗ്രാഫ്, അല്‍ ജസീറ, ട്രിബ്യൂണ്‍ തുടങ്ങിയവയുടെ ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ സര്‍ക്കാര്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു.

Read more topics: new delhi, india, blocked, websites
English summary
india has blocked websites

More News from this section

Subscribe by Email