Thursday November 15th, 2018 - 10:21:pm
topbanner

നോട്ട് നിരോധനം ജനങ്ങളെ ഡിജിറ്റലാക്കിയോ; അടച്ചുപൂട്ടുന്ന എടിഎമ്മുകളുടെ എണ്ണമേറുന്നു?

suji
നോട്ട് നിരോധനം ജനങ്ങളെ ഡിജിറ്റലാക്കിയോ; അടച്ചുപൂട്ടുന്ന എടിഎമ്മുകളുടെ എണ്ണമേറുന്നു?

ഇന്ത്യക്കാര്‍ ക്യാഷ്‌ലെസ് ആകുകയാണോ? ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയ ആ അത്ഭുതം സംഭവിച്ച് കൊണ്ടിരിക്കുകയാണെന്ന സൂചന നല്‍കി രാജ്യത്ത് എടിഎമ്മുകളുടെ എണ്ണം കുറയുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ അടച്ചുപൂട്ടിയ എടിഎമ്മുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതായാണ് കണക്ക്. ആകെയുള്ള എടിഎമ്മുകളുടെ എണ്ണത്തില്‍ 358 എണ്ണത്തിന്റെ കുറവാണ് സംഭവിച്ചിട്ടുള്ളത്.

ചരിത്രത്തില്‍ ആദ്യമായാണ് എടിഎമ്മുകളുടെ താഴേക്ക് പതിക്കുന്നത്. നോട്ട് നിരോധനത്തിന് ശേഷം നഗരപ്രദേശങ്ങളില്‍ എടിഎമ്മുകളുടെ ഉപയോഗത്തില്‍ കാര്യമായ കുറവ് സംഭവിച്ചതിന് പുറമെ പ്രവര്‍ത്തനച്ചെലവ് വര്‍ദ്ധിച്ചതും ബാങ്കുകളെ ഇക്കാര്യത്തില്‍ പിന്നോട്ട് വലിക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ എടിഎം ശൃംഖലയുള്ള എസ്ബിഐ 59,291 എടിഎമ്മുകളില്‍ നിന്നും എണ്ണം 59,200 ആക്കിക്കുറച്ചു.

പഞ്ചാബ് നാഷണല്‍ ബാങ്ക് 10,502-ല്‍ നിന്നും 10,083 ആയും, എച്ച്ഡിഎഫ്‌സി ബാങ്ക് 12,230-ല്‍ നിന്നും 12,225 ആയും എടിഎം എണ്ണം കുറച്ചു. എയര്‍പോര്‍ട്ടുകള്‍ക്കും, സുപ്രധാന ഇടങ്ങളിലും എടിഎം വാടക ഉയരുന്നതും ബാങ്കുകള്‍ക്ക് ഭാരമാകുന്നുണ്ട്. മുംബൈയില്‍ 40,000 രൂപ വരെ ചിലവ് വരുമ്പോള്‍ ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ 8000 മുതല്‍ 15000 വരെയാണ് വാടക. എന്നാല്‍ നോട്ട് നിരോധനം കൊണ്ട് മാത്രമല്ല ജനങ്ങളുടെ കൈയില്‍ പണമില്ലാത്തതാണ് എടിഎമ്മുകളുടെ ഉപയോഗം കുറച്ചതെന്ന് വിമര്‍ശനവുമുണ്ട്.

 

Read more topics: india , atm,bank, closed
English summary
india goes digital ; atm closed
topbanner

More News from this section

Subscribe by Email