Sunday November 18th, 2018 - 7:15:am
topbanner

സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് വീട്ടിലേയ്ക്ക് വരുകയായിരുന്ന എട്ടാംക്ലാസുകാരിയ്ക്ക് പീഡനം

rajani v
സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് വീട്ടിലേയ്ക്ക് വരുകയായിരുന്ന എട്ടാംക്ലാസുകാരിയ്ക്ക് പീഡനം

ചണ്ഡീഗഢ്: സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു.സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്‌ബോള്‍ അപമാനകരമായ സംഭവമാണ് ചണ്ഡീഗഢില്‍ സംഭവിച്ചിരിക്കുന്നത്. ചണ്ഡീഗഢിലെ കുട്ടികളുടെ പാര്‍ക്കില്‍ കൊണ്ടുപോയാണ് പെണ്‍കുട്ടിയെ ക്രൂര പീഡനത്തിന് ഇരയാക്കിയത്. വീട്ടിലെത്തിയ ഉടന്‍ പെണ്‍കുട്ടി മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു.

പകല്‍വെളിച്ചത്തില്‍ നടന്ന സംഭവമായിട്ടുപോലും പീഡന വിവരം ആരും അറിഞ്ഞിരുന്നില്ല. ചൊവ്വാഴ്ച പൊതു അവധിയായതിനാല്‍ റോഡില്‍ വാഹനങ്ങള്‍ അധികം ഉണ്ടായിരുന്നില്ലെന്നും അതിനാലാണ് പെണ്‍കുട്ടിയെ ആക്രമിക്കുന്നത് ആരും കാണാതിരുന്നതെന്നും പോലീസ് പറയുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും കുട്ടിയുടെ മൊഴി രേഖപ്പെടുത്തി മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുകയും ചെയ്തു.

 

Read more topics: independence day, rape, girl
English summary
independence day rape girl
topbanner

More News from this section

Subscribe by Email