topbanner
Tuesday December 12th, 2017 - 5:51:pm
topbanner
topbanner

ദു​ബൈ​യിൽ സ്വാതന്ത്ര്യ ദിനം ആഘേഷിക്കാൻ 26 ല​ക്ഷ​ത്തിന്റെ സ്വ​ര്‍​ണ​ കേ​ക്ക്​ ഒരുങ്ങുന്നു

suvitha
ദു​ബൈ​യിൽ സ്വാതന്ത്ര്യ ദിനം ആഘേഷിക്കാൻ 26 ല​ക്ഷ​ത്തിന്റെ സ്വ​ര്‍​ണ​ കേ​ക്ക്​ ഒരുങ്ങുന്നു

ദു​ബൈ: ഇന്ത്യയുടെ സ്വാ​ത​ന്ത്ര്യ​ദി​നം ​ഗംഭീരമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് ​ദുബൈ​യി​ലെ ഒ​രു ബേ​ക്ക​റി​യി​ല്‍ എ​ത്തി​യ ഉ​​പ​ഭോ​ക്​​താ​വ്​. സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ക്കാ​ന്‍ ഉ​​പ​ഭോ​ക്​​താ​വ്​ ഒാ​ര്‍​ഡ​ര്‍ ചെ​യ്​​ത​ത്​ സ്വ​ര്‍​ണ മ​ധു​ര​മു​ള്ള കൂ​റ്റ​ന്‍ കേ​ക്ക്. 150,000 ദി​ര്‍​ഹം ( 2618363 ഇ​ന്ത്യ​ന്‍ രൂ​പ) വി​ല​വ​രു​ന്ന കേ​ക്കി​ല്‍ ആ​മി​ര്‍​ഖാ​ന്‍ ചി​ത്ര​മാ​യ ദം​ഗ​ലി​ന്‍റെ ആ​ശ​യ​മാ​ണ്​ നൽകിയിരിക്കുന്നത്.

കുട്ടികൾ ഗു​സ്​​തി പ​രി​ശീ​ലി​ക്കു​ന്ന​ത്​ നോ​ക്കി നി​ല്‍​ക്കു​ന്ന ആ​മി​ര്‍ ക​ഥാ​പാ​ത്രത്തെയാണ് ചി​ത്രീ​ക​രി​ച്ചിരിക്കുന്നത്. നാലടി വലുപ്പമാണ് കേക്കിന് നൽകിയിരിക്കുന്നത്. മൂ​ന്ന​ര ആ​ഴ്​​ച​യാണ് ഈ കേക്ക് നിർമ്മാണത്തിന് വേണ്ടി എടുത്തത്. യാ​തൊ​രു പി​ശു​ക്കും പാ​ടി​ല്ലെ​ന്നായിരുന്നു ക​സ്​​റ്റ​മ​റു​ടെ നി​ര്‍​ദേ​ശം. ഇതനുസരിച്ച്​ 75 ഗ്രാം ​വീ​തം ഭ​ക്ഷ്യ​യോ​ഗ​മാ​യ സ്വ​ര്‍​ണം പൊ​തി​ഞ്ഞാ​ണ്​ ര​ണ്ട്​ മെ​ഡ​ലു​ക​ളും നി​ര്‍​മി​ച്ചിട്ടുണ്ട്. 

സി​നി​മ​യി​ല്‍ കാ​ണു​ന്ന മ​ണ്‍ നി​ല​വും പു​ല്‍​ക്കൂ​ടു​മെ​ല്ലാം ക​ഴി​ക്കാ​വു​ന്ന തരത്തിൽ അ​തേ​പ​ടിയാണ് ത​യ്യാ​റാ​ക്കിയിരിക്കുന്നത്. 54 കി​ലോ ഭാ​രം വ​രു​ന്ന കേ​ക്ക്​ 240 പേ​ര്‍​ക്ക്​ ക​ഴി​ക്കാം. ദം​ഗൽ സിനിമയുടെ ആശയം മനസിലാക്കാൻ നിർമ്മാണം തുടങ്ങുന്നതിന് മുൻപേ സി​നി​മ കാ​ണു​വാ​ന്‍ നി​ര്‍​ദേ​ശി​ച്ച​താ​യി കേ​ക്ക്​ ത​യ്യാ​റാ​ക്കി​യ ബ്രോ​ഡ്​​വേ ബേ​ക്ക​റി അ​ധി​കൃ​ത​ര്‍ പ​റ​യുന്നു.

English summary
in dubai the gold cake ready for celebrating independence day
topbanner topbanner

More News from this section

Subscribe by Email