Saturday February 16th, 2019 - 7:10:pm
topbanner

പശുവിന്റെ പേരില്‍ കൊല: പ്രധാനമന്ത്രിയുടെ ഉപദേശമല്ല വേണ്ടത് നടപടിയാണെന്ന് എ.കെ ആന്റണി

rajani v
പശുവിന്റെ പേരില്‍ കൊല: പ്രധാനമന്ത്രിയുടെ ഉപദേശമല്ല വേണ്ടത് നടപടിയാണെന്ന് എ.കെ ആന്റണി

ന്യൂഡല്‍ഹി: പശുവിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. പശുവിന്റെ പേരില്‍ മനുഷ്യനെ കൊല്ലുന്നതിനെതിരെ പ്രധാനമന്ത്രിയുടെ ഉപദേശമല്ല വേണ്ടത് നടപടിയാണെന്ന് എ.കെ ആന്റണി പറഞ്ഞു.

ഗോരക്ഷയുടെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ആന്റണി ആവശ്യപ്പെട്ടു.ഗോസംരക്ഷണത്തിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.

 

Viral News

Read more topics: cow, murder, ak antony, critized, modi
English summary
in the name of cow murder ak antony critized modi
topbanner

More News from this section

Subscribe by Email