Tuesday September 18th, 2018 - 9:13:pm
topbanner
Breaking News

ഡ്രൈവര്‍ക്കൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ഉറക്ക​ഗുളിക നൽകി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

RA
ഡ്രൈവര്‍ക്കൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ഉറക്ക​ഗുളിക നൽകി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

ന്യൂഡൽഹി ഡ്രൈവർക്കൊപ്പം ജീവിക്കാൻ ഭാര്യ ഭർത്താവിനെ ഉറക്ക​ഗുളിക കലർത്തിയ മിശ്രിതം നൽകി കൊലപ്പെടുത്തി. ഇവരുടെ 14 വയസ്സായ മകന്റെ മൊഴിയിൽ നിന്നാണ് കൊലപാതകം പുറത്തായത്. ആംആദ്മിയുടെ പ്രാദേശിക തെരെഞ്ഞടുപ്പ് സ്ഥാനാർത്ഥിയായ ഹർവിന്ദർ സിങ് എന്ന അലിയാസ് ഹിന്ദയെയാണ് ഭാര്യ കൊലപ്പെടുത്തിയത്.

സംഭവത്തിൽ ഭാര്യ അടക്കം മുന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിന്ദയുടെ ഭാര്യ കിർണാപാൽ കൗർ(32),സഹായികളായ മഖാൻ രാം(37),ചാംകൗർ സിങ്(26), ജെയ്മൽ സിങ്(20 )എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ സെപ്റ്റംബർ ഒമ്പതിനാണ് ജെതുകെയിലുള്ള സ്വവസതിയിൽ വെച്ച് ഹിന്ദ കൊല്ലപ്പെടുന്നത്. ഹിന്ദയുടെ ഭാര്യ കിർണാപാല്‍ ഡ്രൈവറായ സന്ദീപ് കൗർ(35) എന്നയാളുമായി വിവാഹേതര ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് ഇരുവരും വിവാഹം കഴിക്കാൻ തിരുമാനിക്കുകയും എന്നാൽ ഹിന്ദ ഈ ബന്ധത്തെ എതിർത്തിർക്കുകയും ചെയ്തിരുന്നു.

തുടർന്ന് തങ്ങളുടെ വിവാഹത്തിന് വിലങ്ങുതടിയായി നിൽക്കുന്ന ഹിന്ദയെ എന്നന്നെക്കുമായി ഇല്ലാതാക്കാൻ കിർണാപാൽ തീരുമാനിച്ചു. അതിനായി മഖാൻ, ചാംകൗർ, ജെയ്മൽ എന്നീ വാടക കൊലയാളികളെ സഹായത്തിനായി വിളിക്കുകയുമായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് നാനക് സിങ് പറഞ്ഞു.

സംഭവ ദിവസം കിർണാപാൽ ഹിന്ദക്ക് ഉറക്ക ഗുളിക കലർത്തിയ മിശ്രിതം കുടിക്കാൻ നൽകുകയായിരുന്നു. തുടർന്ന് അബോധാവസ്ഥയിലായ ഹിന്ദയുടെ മുഖത്ത് സംഘം തലയിണ കൊണ്ട് അമർത്തി പിടിക്കുകയും ശേഷം ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിക്കുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഓരോ വാടക കൊലയാളിക്കും കിർണാപാൽ 50,000രൂപ വെച്ച് നൽകിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ തുക സംഘത്തിന്‍റെ പക്കൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

Read more topics: illegal affiar, case women, arrest
English summary
illegal affiar case women arrest
topbanner

More News from this section

Subscribe by Email