Saturday February 23rd, 2019 - 6:42:pm
topbanner

പാര്‍ട്ടിക്കിടെ സഹപ്രവര്‍ത്തക വെള്ളത്തില്‍വീണു; രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഐഎഎസ് ട്രെയിനി മരിച്ചു

NewsDesk
പാര്‍ട്ടിക്കിടെ സഹപ്രവര്‍ത്തക വെള്ളത്തില്‍വീണു; രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഐഎഎസ് ട്രെയിനി മരിച്ചു

ന്യൂഡല്‍ഹി: പാര്‍ട്ടിക്കിടെ വെള്ളത്തില്‍വീണ സഹപ്രവര്‍ത്തകയുടെ ജീവന്‍ രക്ഷിക്കുന്നതിനിടെ ഐ.എ.എസ് ട്രെയിനി ഓഫീസര്‍ നീന്തല്‍കുളത്തില്‍ മുങ്ങിമരിച്ചു.

സൗത്ത് ഡല്‍ഹിയിലെ ബെര്‍ സരായി സിവില്‍ സര്‍വീസ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആശിഷ് ദഹിയ(30) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ട്രെയിനിങ് സെന്ററിലെ നീന്തല്‍കുളത്തിനടുത്ത് പാര്‍ട്ടി നടന്നുകൊണ്ടിരിക്കയാണ് അപകടം.

സഹപ്രവര്‍ത്തക കാലുതെറ്റി വെള്ളത്തിലേക്ക് വീണതു കണ്ട ആശിഷും സുഹൃത്തുക്കളും കുളത്തിലേക്ക് എടുത്തുചാടുകയായിരുന്നു. സഹപ്രവര്‍ത്തകയെ സുരക്ഷിതമായി കരക്കെത്തിച്ചെങ്കിലും ആശിഷ്‌കുളത്തിനടയിലേക്ക് മുങ്ങിതാഴുകയായിരുന്നു.

സുഹൃത്തുക്കള്‍ ഇദ്ദേഹത്തെ കരക്കെത്തിച്ച് മെഡിക്കല്‍ സംഘത്തിന്റെ സഹായം തേടുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ പുലര്‍ച്ചെ ഒരു മണിയോടെ മരണപ്പെട്ടു. ആശിഷ് കൂടുതല്‍ മദ്യപിച്ചിരുന്നതായി സംശയിക്കുന്നു. ഹരിയാനയിലെ സോനേപത് സ്വദേശിയാണ് ആശിഷ് ദാഹിയ.

 

Viral News

English summary
IAS trainee drowns in swimming pool while trying to rescue woman officer at a party in Delhi's Ber Sarai
topbanner

More News from this section

Subscribe by Email