Friday November 16th, 2018 - 5:19:pm
topbanner

ആദ്യ കാഴ്ചയില്‍തന്നെ പ്രണയം; ഐഎഎസ് ഒന്ന് രണ്ട് റാങ്കുകാര്‍ ഇനി ഒരുവീട്ടില്‍

NewsDesk
ആദ്യ കാഴ്ചയില്‍തന്നെ പ്രണയം; ഐഎഎസ് ഒന്ന് രണ്ട് റാങ്കുകാര്‍ ഇനി ഒരുവീട്ടില്‍

ന്യൂഡല്‍ഹി: സിവില്‍ സര്‍വിസ് പരീക്ഷയില്‍ ഒന്ന് രണ്ട് റാങ്കുകള്‍ നേടിയവര്‍ വിവാഹതിരാകുന്നു. 2015ല്‍ ഒന്നാം റാങ്കുകാരിയായ ടിന ദാബിയും രണ്ടാം റാങ്കുകാരനായ അത്തര്‍ ആമിറുമാണ് നീണ്ടനാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരാകുന്നത്.

ഡിപാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സണ്‍ ആന്‍ഡ് ട്രെയിനിങ് ഓഫിസില്‍ നടന്ന പരിശീലന പരിപാടിക്കിടയിലാണ് ഇരുവരും പരിചയപ്പെട്ടത്. ആദ്യ കാഴ്ചയില്‍തന്നെയുള്ള പ്രണയമായിരുന്നുവെന്ന് ടിന പറയുന്നു.

തുടര്‍ന്ന് സൗഹൃദത്തിലായ ടിനയും അത്തറും വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങള്‍ വഴി ഇതിനു മുമ്പുതന്നെ അത്തറും ടിനയും പ്രണയം തുറന്നു പറഞ്ഞിരുന്നു.

കശ്മീരിലെ ഉള്‍ഗ്രാമത്തില്‍നിന്നുള്ള അതറും ദളിത് വിഭാഗത്തില്‍നിന്നുള്ള ടിനയും തമ്മിലുള്ള പ്രണയത്തെ വിമര്‍ശിച്ചും ചിലര്‍ രംഗത്തത്തെി. എന്നാല്‍, ഇതര മതവിശ്വാസികള്‍ തമ്മിലുള്ള വിവാഹത്തെ ക്രിമിനല്‍ കുറ്റമായി കാണുന്നവര്‍ ഇപ്പോഴും ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും താന്‍ സ്വതന്ത്രമായി ചിന്തിക്കുന്ന സ്ത്രീയാണെന്നും തനിക്ക് തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ അവകാശമുണ്ടെന്നും ടിന വ്യക്തമാക്കി.

സിവില്‍ സര്‍വിസ് പരീക്ഷയില്‍ ഒന്നാമതത്തെുന്നതുകൊണ്ടുമാത്രം എല്ലാമാവുന്നില്ലെന്നും തനിക്ക് കൂടുതല്‍ ചെയ്യാനുണ്ടെന്നും ടിന പറഞ്ഞു. മുസോറിയിലെ ലാല്‍ബഹദൂര്‍ ശാസ്ത്രി നാഷനല്‍ അക്കാദമി ഫോര്‍ അഡ്മിനിസ്‌ട്രേഷനില്‍ പരിശീലനത്തിലാണ് ടിന.

ട്രെയിനില്‍വെച്ച് പരിചയപ്പെട്ട വീട്ടമ്മയെ ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിച്ചു; യുവാവ് പിടിയില്‍

പ്രമേയം പാസാക്കിയത് പ്രധാനമന്ത്രിയെ ചൊടിപ്പിച്ചു; കാണാന്‍ അനുമതി നിഷേധിക്കാന്‍ കാരണം

English summary
2015 IAS topper Tina Dabi to wed No 2 Athar Aamir-ul-Shafi Khan
topbanner

More News from this section

Subscribe by Email