topbanner
Thursday February 22nd, 2018 - 12:05:pm
topbanner
Breaking News

ഞാന്‍ ഹിന്ദുക്കളുടെ ശത്രുവല്ല, ഞാനാരുടെയും ശത്രുവല്ല, അങ്ങനെയുള്ള പ്രചരണം തെറ്റെന്ന് കമല്‍ഹാസന്‍

Anju NC
ഞാന്‍ ഹിന്ദുക്കളുടെ ശത്രുവല്ല, ഞാനാരുടെയും ശത്രുവല്ല, അങ്ങനെയുള്ള പ്രചരണം തെറ്റെന്ന് കമല്‍ഹാസന്‍

ചെന്നൈ: താന്‍ ആരുടെയും ശത്രുവല്ലെന്ന നിലപാട് വ്യക്തമാക്കി നടന്‍ കമല്‍ഹാസന്‍ രംഗത്ത്. തമിഴ് മാസികയായ ആനന്ദവികടനിലെ സ്ഥിരം പംക്തിയിലാണ് താരം താന്‍ ഹിന്ദു വിരുദ്ധനല്ലെന്ന് തുറന്ന് പറഞ്ഞത്.

'ഞാന്‍ ഹിന്ദുക്കളുടെ ശത്രുവല്ല, ഞാനാരുടെയും ശത്രുവല്ല. ഇസ്ലാം മതത്തേയും ക്രിസ്തുമതത്തേയും ഞാന്‍ ഇതേ രീതിയില്‍ തന്നെയാണ് കാണുന്നത്. ഗാന്ധിയെയും അംബേദ്കറെയും പെരിയാറിനെയും ഞാനെന്റെ ഗുരുക്കളായി സ്ഥിരീകരിച്ചിട്ടുണ്ട്. ഞാനവരെയെല്ലാവരെയും ഒരുപോലെയാണ് ബഹുമാനിക്കുന്നത്.' കമല്‍ഹാസന്‍ തന്റെ പംക്തിയില്‍ കുറിച്ചു. തന്റെ കുടുംബത്തിലും ഹിന്ദു മതത്തില്‍ വിശ്വസിക്കുന്നവരുണ്ട്. താന്‍ ഒരിക്കലും ഹിന്ദു മതത്തെ അവഹേളിക്കുന്ന രീതിയില്‍ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം കുറിച്ചു.

ഫെബ്രുവരി 21ന് തുടങ്ങുന്ന തന്റെ ആദ്യ രാഷ്ട്രീയ പ്രചാരണ യാത്രയില്‍ ജനങ്ങളോട് സംവദിച്ച് തമിഴ്‌നാട്ടിലെ രാഷ്ട്രീയ ചിത്രം മാറ്റുകയാണ് ലക്ഷ്യം. ജനങ്ങളോട് നേരിട്ട് സംവദിക്കുന്നതിലൂടെ മാത്രമേ രാഷ്ട്രീയക്കാരെ ഇന്നത്തെ ജീര്‍ണാവസ്ഥയില്‍ നിന്ന് മോചിപ്പിക്കാനാകൂ എന്നും അദ്ദേഹം കുറിച്ചു. ഹിന്ദുവിരുദ്ധനെന്ന് മുദ്രകുത്തി രാഷ്ട്രീയ നേട്ടം നടത്താന്‍ ശ്രമിക്കുന്നവരെ പ്രതിരോധിക്കാനാണ് കമല്‍ രംഗത്തെത്തിയിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷണം.

Read more topics: hindu, enemy, kamal hasan,
English summary
iam not an enemy of hindu:kamal hasan
topbanner

More News from this section

Subscribe by Email