Sunday June 24th, 2018 - 10:33:pm
topbanner
Breaking News

പഠിക്കുമ്പോള്‍ എന്നും ബാക്ക്‌ബെഞ്ചില്‍; സത്യം വെളിപ്പെടുത്തി കര്‍ണ്ണാടക മുഖ്യന്‍

suji
 പഠിക്കുമ്പോള്‍ എന്നും ബാക്ക്‌ബെഞ്ചില്‍; സത്യം വെളിപ്പെടുത്തി കര്‍ണ്ണാടക മുഖ്യന്‍

ക്ലാസില്‍ മുന്‍ ബെഞ്ചില്‍ ഇരുന്നാല്‍ ആദ്യത്തെ ചോദ്യം നമ്മളോടാകും എന്ന് ഭയപ്പെട്ടിരുന്ന കാലം എല്ലാവര്‍ക്കും കാണും. തനിക്കും അത്തരമൊരു കാലം ഉണ്ടായിരുന്നെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. ചോദ്യം ഭയന്ന് എന്നും ബാക്ക്‌ബെഞ്ചിലായിരുന്നു ഇരുപ്പെന്ന് അദ്ദേഹം വ്യക്തമാക്കി.

കര്‍ണ്ണാടക നാഷണല്‍ എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ നൂറാം വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുക്കവെയാണ് കര്‍ണ്ണാടക നിയമസഭയില്‍ മുന്‍നിരയില്‍ ഇരിക്കേണ്ടി വരികയും, പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ നേരിടുകയും ചെയ്യേണ്ടി വരുന്ന കുമാരസ്വാമി ഈ വെളിപ്പെടുത്തല്‍ നടത്തിയത്. 1978-80 കാലത്താണ് നാഷണല്‍ ഡിഗ്രി കോളേജില്‍ നിന്നും ഇദ്ദേഹം സയന്‍സ് ബിരുദം നേടുന്നത്.

നന്നായി പഠിച്ചിരുന്നെങ്കില്‍ ഒരു ഐഎഎസ് ഓഫീസറാകാനാണ് കൊതിച്ചിരുന്നത്. പക്ഷെ കാര്യങ്ങള്‍ മറിച്ചായിരുന്നു. എന്റെ പിതാവ് പോലും എന്നെ എഴുതിത്തള്ളിയിരുന്നു. അപ്പോഴാണ് രാഷ്ട്രീയ രംഗത്ത് വരുന്നതും, എംപിയാകുന്നതുമെല്ലാം. ഒരു ഭാഗ്യമുള്ള രാഷ്ട്രീയക്കാരനാണ് താനെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.

മറ്റൊരു പണിയും ചെയ്യാത്തവര്‍ക്ക് പറ്റിയ പണിയാണ് രാഷ്ട്രീയമെന്ന ആരോപണം ഒരിക്കല്‍ കൂടി ഉറപ്പിക്കുകയാണ് കുമാരസ്വാമിയുടെ തുറന്നുപറച്ചില്‍ തെളിയിക്കുന്നതെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.

 

Read more topics: last bench ,kumaraswamy
English summary
i was a dimwit sat on last bench in school says kumaraswamy

More News from this section

Subscribe by Email