Saturday October 20th, 2018 - 10:51:pm
topbanner
Breaking News

പശുക്കളെ കൊണ്ട് തമിഴും സംസ്‌കൃതവും സംസാരിപ്പിക്കാന്‍ കഴിയുമെന്ന് സ്വാമി നിത്യാനന്ദ

suji
പശുക്കളെ കൊണ്ട് തമിഴും സംസ്‌കൃതവും സംസാരിപ്പിക്കാന്‍ കഴിയുമെന്ന് സ്വാമി നിത്യാനന്ദ

പശുക്കളെ കൊണ്ട് തമിഴും സംസ്‌കൃതവും സംസാരിപ്പിക്കാന്‍ കഴിയുമെന്ന അവകാശവാദവുമായി വിവാദ സ്വാമി നിത്യാനന്ദ. മനുഷ്യ ബോധത്തിന് അതാതമായ മുന്നേറ്റത്തിലൂടെയാണ് ഇത് സാധിക്കുകയെന്നും നിത്യാനന്ദ പറയുന്നു.

നിങ്ങള്‍ക്ക് കൂടുതല്‍ അറിയാന്‍ ആഗ്രഹമുണ്ടോ, ഞാന്‍ ആ കണ്ടുപിടുത്തത്തിന് അരികെയാണ്. ശാസ്ത്രത്തിലൂടെ തന്നെ താന്‍ അത് തെളിയിക്കും കുരങ്ങുകള്‍ക്കും മറ്റ് ചില മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്ക് ഉള്ളത് പോലെ ചില അവയവങ്ങളില്ല. എന്നാല്‍ മനുഷ്യ ബോധത്തിന് അതീതമായ ചില മുന്നേറ്റങ്ങളിലൂടെ അവയുടെ ശരീരത്തിലെ അവയവങ്ങളെ മാറ്റി എടുക്കാം, ഞാനത് ശാസ്ത്രീയമായി തെളിയിക്കുമെന്നും നിത്യാനന്ദ അവകാശപ്പെടുന്നു.

കഴിഞ്ഞ ദിവസം ഒരു സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് പരീക്ഷണം നടത്തി. അത് വിജയിച്ചതിന് പിന്നാലെയാണ് ലോകത്തോട് ഇക്കാര്യം പറയാന്‍ തീരുമാനിച്ചത്.വിശ്വസിക്കാന്‍ പ്രയാസം കാണുമെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ താനിത് തെളിയിക്കുമെന്നും ഇദ്ദേഹം അവകാശപ്പെടുന്നു.
സിംഹങ്ങള്‍ക്കും കടുവകള്‍ക്കും കുരങ്ങുകള്‍ക്കുമായി ശരീര ഭാഷാ കോഡും വികസിപ്പിക്കുന്നുണ്ടത്രെ.
നടി രഞ്ജിതയുമായുള്ള കിടപ്പറ ദൃശ്യം പുറത്തുവന്നതിലൂടെ വിവാദമായ സ്വാമി നേരത്തെയും ഇത്തരം പ്രസ്താവനകള്‍ നടത്തി വാര്‍ത്തയിലിടം നേടിയിട്ടുണ്ട് .

English summary
i can make cows speak in tamil and sanskrit
topbanner

More News from this section

Subscribe by Email