Tuesday October 23rd, 2018 - 3:13:pm
topbanner
Breaking News

ബിജെപിയെ അധികാരത്തിലെത്തിച്ച ജനങ്ങളുടെ സ്‌നേഹത്തിനു മുന്നില്‍ തല കുനിക്കുന്നു

Anju NC
ബിജെപിയെ അധികാരത്തിലെത്തിച്ച ജനങ്ങളുടെ സ്‌നേഹത്തിനു മുന്നില്‍ തല കുനിക്കുന്നു

ന്യൂഡല്‍ഹി: ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും ബി.ജെ.പിയെ അധികാരത്തിലെത്തിച്ച ജനങ്ങളുടെ സ്‌നേഹത്തിനു മുന്നില്‍ തല കുനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് വിജയം നല്ല ഭരണത്തിനും വികസനത്തിനും നല്‍കിയ പിന്തുണയാണെന്നും വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ബി.ജെ.പി പ്രവര്‍ത്തകരെയും അഭിവാദ്യം ചെയ്യുന്നുവെന്നും മോദി ട്വിറ്ററിലൂടെ പറഞ്ഞു.

വികസനത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ല. സംസ്ഥാനങ്ങളുമായി ചേര്‍ന്ന് സുസ്ഥിര വികസനം സാധ്യമാക്കും. സര്‍ക്കാരിന്റെ മികച്ച ഭരണത്തിനും വികസന നയങ്ങള്‍ക്കും ജനങ്ങളുടെ പിന്തുണയുണ്ടെന്നാണ് ഫലം തെളിയിക്കുന്നതെന്നും മോദി പറഞ്ഞു.

Read more topics: modi, people, bow, gujrat, himachal,
English summary
i bow to people of gujrat and himachal: modi
topbanner

More News from this section

Subscribe by Email