topbanner
Saturday November 25th, 2017 - 1:00:pm
topbanner
Breaking News

തന്നെ ഫുട്‌ബോള്‍ പോലെ തട്ടിക്കളിക്കുകയാണെന്ന് വിജയ് മല്യ

NewsDesk
തന്നെ ഫുട്‌ബോള്‍ പോലെ തട്ടിക്കളിക്കുകയാണെന്ന് വിജയ് മല്യ

ന്യൂഡല്‍ഹി: ഇന്ത്യന്‍ സര്‍ക്കാരുകള്‍ തന്നെ ഫുട്‌ബോള്‍ പോലെ തട്ടിക്കളിക്കുകയാണെന്ന് മദ്യ രാജാവ് വിജയ് മല്യ. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ആരോപണവുമായി രംഗത്തെത്തിയത്.

മാധ്യമങ്ങളുടെ സഹായത്തോടെ യു.പി.എ. എന്‍.ഡി.എ. സര്‍ക്കാരുകള്‍ തന്നെ ഫുട്‌ബോള്‍ പോലെ തട്ടിക്കളിക്കുകയാണ്. നിര്‍ഭാഗ്യവശാല്‍ ഈ മത്സരത്തില്‍ റഫറികളൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

വിജയ് മല്ല്യയുടെ കടക്കെണിയിലായ സ്ഥാപനങ്ങള്‍ക്ക് വായ്പ അനുവദിക്കാന്‍ ഇടപെട്ടത് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങും മുന്‍ ധനമന്ത്രി പി. ചിദംബരവും. യുപിഎ സര്‍ക്കാരിന്റെ കാലത്ത് മല്ല്യ, മന്‍മോഹന്‍ സിങ്ങിനും ചിദംബരത്തിനും അയച്ച കത്തുകളുടെയും ഇ മെയിലുകളുടെയും വിവരം പുറത്തുവന്നിരുന്നു.

മല്യയ്ക്ക് ലോണുകള്‍ ലഭ്യമാക്കാന്‍ ധനകാര്യ മന്ത്രാലയത്തിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്ന അമിതഭ് വര്‍മ ഇടപെട്ടതിന്റെ കത്തുകളും മെയിലുകളുമാണ് പുറത്തുവന്നത്.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് അറിയാത്തവരാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് അന്നത്തെ ധനമന്ത്രിയായിരുന്ന പി. ചിദംബരം പറഞ്ഞിരുന്നു.

Read more topics: Football, Vijay Mallya
English summary
I Am The Football, Unfortunately No Referees, Says Vijay Mallya
topbanner topbanner

More News from this section

Subscribe by Email