topbanner
Thursday October 19th, 2017 - 4:05:pm
topbanner

ആര്‍ക്കും ഇഷ്ടമാകുന്നില്ല; സന്ദേശം പോസ്റ്റ് ചെയ്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

NewsDesk
ആര്‍ക്കും ഇഷ്ടമാകുന്നില്ല; സന്ദേശം പോസ്റ്റ് ചെയ്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: താന്‍ സന്തോഷിക്കുന്നത് ആര്‍ക്കും ഇഷ്ടമാകുന്നില്ലെന്ന് കുറിപ്പെഴുതിയ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ഹൈദരാബാദ് സ്വദേശിനിയായ മോണിക്കയാണ് സന്ദേശം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ശേഷം തൂങ്ങിമരിച്ചത്.

ഇക്കാലത്ത് എനിക്ക് സന്തോഷവതിയായിരിക്കാന്‍ പേടിയാണ്. എനിക്ക് അറിയില്ല എന്തുകൊണ്ടോ ജീവിതത്തില്‍ ഞാന്‍ സന്തോഷവതിയായിരിക്കുന്നത്
കാണാന്‍ ആര്‍ക്കും ഇഷ് ടമല്ല. എന്റെ ജീവിതത്തിലെ ഓരോ നിമിഷവും അത്രയ്ക്ക് വഷളാകുകയാണ്'. എന്നിങ്ങനെയാണ് മോണിക്കയുടെ പോസ്റ്റ്.

പോസ്റ്റ് പ്രത്യക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കകം പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. അവസാന വര്‍ഷ ബി.ടെക് വിദ്യാര്‍ഥിനിയായിരുന്നു മോണിക്ക. അമ്മയുമായി വഴക്കിട്ടതിന്റെ ദേഷ്യത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധപ്പെട്ടവര്‍ കരുതുന്നത്.

English summary
Hyderabad Student Posts On Instagram Before Suicide
topbanner topbanner

More News from this section

Subscribe by Email