topbanner
Monday December 18th, 2017 - 1:11:am
topbanner
topbanner

മതവികാരം വ്രണപ്പെടുത്തി: കാഞ്ച ഇളയ്യയ്‌ക്കെതിരെ കേസെടുത്തു

Jikku Joseph
മതവികാരം വ്രണപ്പെടുത്തി: കാഞ്ച ഇളയ്യയ്‌ക്കെതിരെ കേസെടുത്തു

ഹൈദരാബാദ്: പ്രമുഖ ദളിത് ചിന്തകന്‍ കാഞ്ച ഇളയ്യയ്‌ക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് കേസെടുത്തു. ഇളയ്യയുടെ 'വൈശ്യാസ് സോഷ്യല്‍ സ്മഗ്ലേഴ്‌സ്' എന്ന പുതിയ പുസ്തകത്തില്‍ ഹിന്ദുക്കളെ അപമാനിക്കുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് ഹൈദരാബാദ് പോലീസ് കേസെടുത്തിരിക്കുന്നത്.

പുസ്തകത്തില്‍ ഹിന്ദുക്കളെ അപമാനിക്കുന്ന പരാമര്‍ശങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടി ഇരുപത്തിരണ്ടുകാരനായ വിദ്യാര്‍ഥിയാണ് പരാതി നല്‍കിയത്. പുസ്തകത്തിനെതിരെ വൈശ്യ സംഘടനകള്‍ നേരത്തേ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തെലങ്കാനയിലും ആന്ധ്രയിലും പലയിടത്തും കഴിഞ്ഞ മാസം മുതല്‍ ഇളയ്യക്കെതിരെ പ്രതിഷേധം നടക്കുകയാണ്. അദ്ദേഹം മാപ്പു പറയണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. വാറങ്കലില്‍ സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുത്തു മടങ്ങുമ്പോള്‍ കഴിഞ്ഞ മാസം ഇളയ്യയുടെ കാറിനു നേരെ ആക്രമണവുമുണ്ടായി.

ജാതിയുടെയും മതത്തിന്റെ പേരില്‍ സമൂഹത്തില്‍ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്താന്‍ ശ്രമിച്ചു, വിശ്വാസങ്ങളെ വ്രണപ്പെടുത്തി മതവികാരം ആളിക്കത്തിക്കാന്‍ ശ്രമിച്ചു തുടങ്ങിയ വകുപ്പുകളിലാണ് കേസ്. പട്ടികജാത-വര്‍ഗത്തിനെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള വകുപ്പു പ്രകാരവും, കോടതിയുടെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് മല്‍കാജ്ഗിരി ഇന്‍സ്‌പെക്ടര്‍ ജാനകി റെഡ്ഡി പറഞ്ഞു.

English summary
hyderabad police file case against writer kancha ilaiah for hurting religious sentiments
topbanner topbanner

More News from this section

Subscribe by Email