Friday September 21st, 2018 - 11:20:pm
topbanner

മാനസിക വൈകല്യമുള്ള ഇരട്ട സഹോദരങ്ങളെ അമ്മാവന്‍ കൊലപ്പെടുത്തി; കൊലപാതകം സഹോദരിയുടെ ദയനീയ അവസ്ഥ ഇല്ലാതാക്കാന്‍

Jikku Joseph
മാനസിക വൈകല്യമുള്ള ഇരട്ട സഹോദരങ്ങളെ അമ്മാവന്‍ കൊലപ്പെടുത്തി; കൊലപാതകം സഹോദരിയുടെ ദയനീയ അവസ്ഥ ഇല്ലാതാക്കാന്‍

ഹൈദരാബാദ്: മാനസിക വൈകല്യമുള്ള ഇരട്ടകളായ സഹോദരങ്ങളെ അമ്മാവന്‍ കൊലപ്പെടുത്തി. ഹൈദരാബാദിലെ ചൈതന്യപുരിയില്‍ വെള്ളിയാഴ്ചയാണ് സംഭവം. 12 വയസുള്ള കുട്ടികളാണ് സ്വന്തം അമ്മാവന്റെ കൈയാല്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ മല്ലികാര്‍ജുന്‍ റെഡ്ഡി എന്നയാളെയും രണ്ട് കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തു.

പന്ത്രണ്ട് വയസ്സുള്ള ഇരട്ട സഹോദരങ്ങളായ വിഷ്ണു വര്‍ധന്‍ റെഡ്ഡിയും സ്രുജനയുമാണ് കൊല്ലപ്പെട്ടത്. നാല്‍ഗൊണ്ട മിര്‍യാല്‍ഗുഡ സ്വദേശിയായ ലക്ഷ്മിയുടെ മക്കളാണ് ഇരുവരും. കൊല്ലപ്പെട്ട രണ്ട് കുട്ടികളെയും നീന്തല്‍ പരിശീലിപ്പിക്കാം എന്ന പറഞ്ഞായിരുന്നു മിര്‍യാല്‍ഗുഡയിലെ വീട്ടില്‍ നിന്ന് മല്ലികാര്‍ജ്ജുന്‍ റെഡ്ഡി കൊണ്ടു പോയത്.

വീട്ടിലെത്തിയ റെഡ്ഡി കുട്ടികളെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം മൃതശരീരങ്ങള്‍ മറവു ചെയ്യാനായി കാറില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിക്കപ്പെട്ടത്. വാടകവീട്ടില്‍ വെച്ചായിരുന്നു കൊലപാതകം. മൃതദേഹം കാറില്‍ കയറ്റുന്നതിനിടെ വീട്ടുടമയാണ് സംഭവം ആദ്യം കാണുന്നത്. അദ്ദേഹം വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

സഹോദരിക്ക് കുട്ടികള്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായിരുന്നു കൊന്നതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. മല്ലികാര്‍ജ്ജുനയ്ക്കൊപ്പം സഹായി വെങ്കട്റാമി റെഡ്ഡിയും അറസ്റ്റിലായിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് മാനസിക വൈകല്യമുള്ള 10 വയസുകാരനെ സ്വന്തം മാതാപിതാക്കള്‍ തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്.

English summary
hyderabad twins with mental disability killed allegedly by uncle
topbanner

More News from this section

Subscribe by Email