topbanner
Monday April 24th, 2017 - 8:56:am
topbanner

ഭര്‍ത്താവുമായി വഴക്കിട്ട യുവതി പതിനഞ്ചുനില കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു

rajani
ഭര്‍ത്താവുമായി വഴക്കിട്ട യുവതി പതിനഞ്ചുനില കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു

മുംബൈ: ഭര്‍ത്താവുമായി വഴക്കിട്ട് യുവതി രണ്ടു മക്കളുമായി പതിനഞ്ചുനില കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു. താനെയില്‍ ഞായറാഴ്ചയായിരുന്നു സംഭവം.

അഞ്ചു വയസ്സുള്ള മകനെയും മൂന്നു വയസ്സുള്ള പെണ്‍കുട്ടിയെയും കെട്ടിടത്തിന്റെ മുകളില്‍നിന്നു വലിച്ചെറിഞ്ഞതിനുശേഷമാണ് ഇരുപത്തിയേഴുകാരിയായ ഷിരീന്‍ ഖാന്‍ താഴേക്ക് ചാടിയത്. പെണ്‍കുട്ടി അംരീന്‍ സംഭവസ്ഥലത്തുവച്ചും ഷിരീന്‍ അല്‍പസമയത്തിനു ശേഷവും മരിച്ചു.

ഗുരുതരമായി പരുക്കേറ്റ ആണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച രാത്രിയില്‍ ഷിരീനും ഭര്‍ത്താവ് ഹനീഫ് ഖാനും തമ്മില്‍ വഴക്കുണ്ടായിരുന്നു.ഇതേത്തുടര്‍ന്നാണ് ഞായറാഴ്ച ഉച്ചയോടെ മക്കളെ വലിച്ചെറിഞ്ഞതിനുശേഷം ഷിരീന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്.

Read more topics: husband, wife, suicide
English summary
husband wife suicide
topbanner topbanner

More News from this section

Subscribe by Email